ന്യൂഡൽഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി നാളത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ ജാമ്യപേക്ഷയെ എതിര്‍ത്തു. രാവിലെ കേസ് പരിഗണിച്ചതിന് പിന്നാലെ കേസ് ഡയറി സമര്‍പ്പിക്കാന്‍ എന്‍ ഐ എ കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേസ് ഡയറി ഹാജരാക്കിയത്.
പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിധി പറയാന്‍ നാളത്തേക്ക് മാറ്റിയത്. ഇന്ന് തന്നെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇനി ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വ്യക്തമാക്കിയത്. എന്നാല്‍ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തിരിക്കുകയാണ്. മനുഷ്യക്കടത്തും മതപരിവര്‍ത്തനവും നടന്നുവെന്ന വാദമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉയര്‍ത്തിയത്.
കന്യാസ്ത്രീകള്‍ ഉടന്‍ പുറത്തുവരുമെന്നായിരുന്നു ബിജെപി നേതാക്കള്‍ അടക്കം ഉയര്‍ത്തിയ വാദം. എന്നാല്‍ എന്‍ ഐ എ കോടതിയിലും സമാനമായി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തതില്‍ നിന്ന് മനസിലാക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കിന് വില ഇല്ലെന്നാണോയെന്നും ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു.
എന്നാല്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ത്തിട്ടില്ലെന്നാണ് ഷോണ്‍ ജോര്‍ജ് വ്യക്തമാക്കിയത്. അതേസമയം, കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് കന്യാസ്ത്രീകളുടെ അഭിഭാഷകന്‍ പറഞ്ഞത്.
SUMMARY: Prosecution opposes nuns’ bail plea; verdict postponed to tomorrow
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…
കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…
ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…
ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…
കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…