തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയില്‍ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ആണ് ആത്മഹത്യാശ്രമം നടത്തിയത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പോലീസുകാര്‍ ഇടപെട്ട് ഇയാളെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു.
കണ്ണൂരില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എയുടെ മണ്ഡലത്തിലും കെ.സി വേണുഗോപാലിന്റെ ജന്‍മനാട് ഉള്‍പ്പെടുന്ന കല്ല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടിയിലും പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഉമ്മന്‍ചാണ്ടിയും വി.ഡി സതീശനും ഒരുമിച്ചുള്ള പോസ്റ്റുകള്‍ ഉയര്‍ത്തിയാണ് ഒരു സംഘം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
കൊടുങ്ങല്ലൂരില്‍ സതീശനെ അനുകൂലിച്ചു നഗരത്തില്‍ വന്‍പ്രകടനം നടന്നു. ഗിരീഷ്‌കുമാര്‍ അനുസ്മരണ സമ്മേളനത്തിനെത്തിയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുകയായിരുന്നു. ഇന്നലെ വൈകീട്ട് ആറരയ്ക്കു നഗരം ചുറ്റി നടന്ന പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
അതേസമയം പരസ്യ പ്രതിഷേധങ്ങള്‍ക്കെതിരേ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് രംഗത്തെത്തി. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കേരളത്തിലുള്ളപ്പോള്‍ പ്രതിഷേധം നടന്നത് പരിശോധിക്കുമെന്നും സണ്ണി ജോസഫ്. ഫ്‌ലക്‌സ് യുദ്ധങ്ങളും പ്രതിഷേധങ്ങളും വേദനയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SUMMARY: Protest on the streets for V.D. Satheesan; Attempted suicide by pouring petrol on the middle of the road















