ബെംഗളൂരു: പ്രകോപനപ്രസംഗം നടത്തിയതിന് ബിജെപി നേതാവ് സി.ടി. രവിയുടെപേരിൽ പോലീസ് കേസ്. ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കുനേരേ കല്ലേറും സംഘർഷവുമുണ്ടായ മാണ്ഡ്യയിലെ മദ്ദൂരിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധപരിപാടിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിന്റെപേരിലാണ് കേസ്. ന്യൂനപക്ഷവിഭാഗത്തെ അധിക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായിരുന്നു പരാമർശങ്ങൾ. ബിജെപി സംഘടിപ്പിച്ച പ്രതിഷേധ വിഗ്രഹനിമജ്ജന ഘോഷയാത്രയ്ക്കിടെയായിരുന്നു രവി പ്രകോപനപരമായി പ്രസംഗിച്ചത്. സ്ഥലത്തുണ്ടായിരുന്ന ഒരു പോലീസ് ഓഫീസറുടെ പരാതിയിൽ മദ്ദൂർ പോലീസാണ് കേസെടുത്തത്.
സമൂഹത്തിലെ വിവിധ വിവഭാഗങ്ങൾതമ്മിൽ ശത്രുതവളർത്താൻ ശ്രമിക്കുന്നതിനെതിരേയുള്ള ഭാരതീയ ന്യായസംഹിതയിലെ 196-ഒന്ന് വകുപ്പുൾപ്പെടെ ചുമത്തിയാണ് കേസെടുത്തത്.
SUMMARY: Provocative speech: Case filed against BJP leader C.T. Ravi
ഗാങ്‌ടോക്: സിക്കിമിൽ ശക്തമായ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും. യാങ്താങിലുണ്ടായ മഴവെള്ളപ്പാച്ചിലിൽ നാല് പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. യാങ്താങിലെ അപ്പർ…
ന്യൂഡൽഹി: ഇന്ത്യൻ വംശജനെ യു.എസിലെ ഡള്ളാസിൽ തലയറുത്ത് കൊന്നു. ഭാര്യയുടെയും പതിനെട്ട് വയസുകാരനായ മകന്റെയും മുന്നില്‍വെച്ചാണ് ചന്ദ്രമൗലിയെ സഹപ്രവര്‍ത്തകന്‍ കോബോസ്…
കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിന് കുത്തേറ്റു. മകന്‍ ജെസിന്‍ (23) ആണ് ഇവരെ കുത്തിപ്പരിക്കേല്‍പിച്ചത്. ജെസിന്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും ശനിയാഴ്ചയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത…
തിരുവനന്തപുരം: മലയാളി ജവാനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്. ഡെറാഡൂണിലെ സൈനിക അക്കാദമിയിലെ…
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം വന്‍ ആഘോഷമാക്കാനൊരുങ്ങി ബിജെപി കേന്ദ്രനേതൃത്വം. ഈ മാസം 17-നാണ് മോദിയുടെ ജന്മദിനം.…