തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ പൊതു അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകം. ബുധനാഴ്ച (ജൂലൈ 23) ഔദ്യോഗിക ദുഃഖാചരണം നടക്കും. വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായാണ് അവധി പ്രഖ്യാപിച്ചത്.
പൊതുപരിപാടികള്‍ ഉണ്ടാവില്ല. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം നടത്തും. രണ്ടുദിവസത്തെ പൊതുദർശനത്തിനുശേഷം മറ്റന്നാള്‍ ആണ് വിഎസ് അച്യുതാനന്ദന്റെ ശവസംസ്കാരം നടത്തുക. ആശുപത്രിയിലാണ് ഇപ്പോള്‍ മൃതദേഹം. ഉടന്‍ എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് മൃതദേഹം എത്തിക്കും. ഇന്ന് രാത്രി എകെജി സെന്ററില്‍ പൊതുദര്‍ശനം. രാത്രിയോടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകും.
വിഎസ് അച്യുതാനന്ദന് അന്ത്യാഞ്ജലികള്‍ അർപ്പിക്കുന്നതിനായി ഇന്നും നാളെയും തിരുവനന്തപുരത്ത് പൊതുദർശനം ഉണ്ടായിരിക്കും. നാളെ ഉച്ചയ്ക്ക് ശേഷം അദ്ദേഹത്തെ ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. മറ്റന്നാള്‍ ആലപ്പുഴ വലിയ ചുടുകാട്ടില്‍ ആയിരിക്കും ശവസംസ്കാരം.
SUMMARY: Public holiday in Kerala tomorrow; three days of mourning
ഹൈദരാബാദ്: അനധികൃത ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടൻമാരായ പ്രകാശ് രാജ്, റാണ ദഗ്ഗുബതി, വിജയ് ദേവരകൊണ്ട, ലക്ഷ്മി മഞ്ചു…
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകർ രാജിവെച്ചു. ആരോഗ്യപരമായ കാരണത്താലാണ് രാജിവെയ്ക്കുന്നത് എന്നാണ് കത്തില്‍ പറയുന്നത്. രാജിക്കത്ത് ഉപരാഷ്ട്രപതി രാഷ്ട്രപതിക്ക് കെെമാറി. അനുച്ഛേദം…
ധാക്ക: ബംഗ്ലാദേശിൽ സ്കൂളിന് മുകളിലേക്ക് വിമാനം തകർന്നുണ്ടായ അപകടത്തിൽ മരണ സംഖ്യ 19 ആയി. ബംഗ്ലാദേശ് വ്യോമസേനയുടെ എഫ്-7 ജെറ്റ്…
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്, അച്യുതാനന്ദനോടുള്ള ആദര സൂചകമായി നാളെ സംസ്ഥാനത്ത് പ്രഖ്യാപിച്ച പൊതു അവധി ബാങ്കുകൾക്കും ബാധകം. നാളെ സംസ്ഥാനത്ത്…
ഷാര്‍ജ: ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. എമ്പാമിംഗ് നാളെ രാവിലെ 10ന് ഷാര്‍ജയില്‍ നടക്കും. മൃതദേഹം നാളെ…
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കായി പുതിയ ഫീഡർ ബസ് സർവീസുമായി ബിഎംടിസി. സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന്…