മദ്യലഹരിയില്‍ ആഡംബര കാറോടിച്ച് രണ്ടു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ 17കാരന്‍റെ അമ്മ അറസ്റ്റിൽ. രക്തസാമ്പിളില്‍ തിരിമറി നടത്താന്‍ സഹായിച്ചതിനാണ് അമ്മയെ അറസ്റ്റ് ചെയ്തതെന്ന് പൂനെ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു.
അപകടത്തിന് പിന്നാലെ പരിശോധനക്കായി 17കാരന്‍റെ രക്തസാമ്പിളുകള്‍ ശേഖരിച്ചെങ്കിലും പ്രതിയുടെ രക്തസാമ്പിളിനു പകരം അമ്മയുടെ രക്തസാമ്പിൾ ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ പരിശോധന നടത്തിയത്. പ്രതിയുടെ കുടുംബത്തില്‍ നിന്നുള്ള നാലാമത്തെ അറസ്റ്റാണിത്. നേരത്തെ പിതാവ് വിശാല്‍ അഗര്‍വാളിനെയും മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാളിനെയും അറസ്റ്റ് ചെയ്തിരുന്നു.
പ്രതിയുടെ രക്തസാമ്പിൾ കൃത്രിമം കാണിച്ചതിന് സസൂണ്‍ ആശുപത്രിയിലെ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. അജയ് തവാരെ, മെഡിക്കല്‍ ഓഫീസർ ഡോ. ശ്രീഹരി ഹല്‍നോർ, അതുല്‍ ഘട്കാംബ്ലെ എന്ന ജീവനക്കാരൻ എന്നിവരെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.
മംഗളൂരു: മംഗളൂരു വെടിവയ്പ് കേസിൽ 10 വർഷമായി ഒളിവിലായിരുന്ന പ്രതിയെ കർണാടക പൊലീസ് പിടികൂടി. കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്…
ബെംഗളൂരു: ഔട്ടർ റിങ് റോഡിൽ കാർത്തിക് നഗർ ജംക്ഷൻ മുതൽ കലാമന്ദിർ വരെയുള്ള ഗതാഗത കുരുക്കിനു പരിഹാരം കാണാൻ ട്രാഫിക്…
ന്യൂഡൽഹി: പഹൽഗാം ആക്രമണവും അതിന് ശേഷമുള്ള ഓപ്പറേഷൻ സിന്ദൂർ നടപടിയെയും കുറിച്ചു പാർലമെന്റിൽ തിങ്കളാഴ്ച ചർച്ച ആരംഭിക്കും. ലോക്‌സഭയിൽ തിങ്കളാഴ്ചയാണ്…
ആലപ്പുഴ: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം. വിഷയം ഉന്നയിച്ച് ഇന്ന് പാര്‍ലമെന്റ്…
മ്യൂണിക്: തെക്കൻ ജര്‍മനിയില്‍ ട്രെയിന്‍ പാളംതെറ്റി നാല് മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറിലേറെ…