ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600 എസ്എൽഎക്സ് സീരീസിലെ ബസ് ആണ് സർവീസ് നടത്തുന്നത്. എല്ലാ ദിവസവും വൈകിട്ട് 5.30ന് സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് ഹൊസൂർ – സേലം – കോയമ്പത്തൂർ – പാലക്കാട് – മണ്ണുത്തി – ചാലക്കുടി – അങ്കമാലി – പെരുമ്പാവൂർ – മൂവാറ്റുപുഴ – കോട്ടയം – ചെങ്ങന്നൂർ – കൊട്ടാരക്കര – കിളിമാനൂർ വഴി രാവിലെ 8.40ന് തിരുവനന്തപുരത്ത് എത്തിച്ചേരും. വൈകിട്ട് 5.30ന് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 7.55 ന് ബെംഗളൂരുവില്‍ എത്തിച്ചേരും.
ബെംഗളൂരുവില്‍ നിന്നുള്ള യാത്രയില്‍ ശാന്തിനഗർ (5.45), ഹൊസൂർ (6.15), കോയമ്പത്തൂർ (11.55), പാലക്കാട് ചന്ദ്രനഗർ (12.45), മൂവാറ്റുപുഴ (പുലര്‍ച്ചെ 3.25), കോട്ടയം (4.40), കൊട്ടാരക്കര (7.10), തിരുവനന്തപുരം (8.40) എന്നിങ്ങനെയാണ് എത്തിച്ചേരുന്ന സമയം. പാലക്കാടും തൃശൂരും സ്‌റ്റാൻഡിൽ കയറില്ല.
തിരുവനന്തപുരത്തു നിന്നുള്ള യാത്രയില്‍ കൊട്ടാരക്കര (6.55), കോട്ടയം (9), മൂവാറ്റുപുഴ (10.50), പാലക്കാട് ചന്ദ്രനഗർ-1.30, കോയമ്പത്തൂർ (2.30), ഹൊസൂർ (7), ഇലക്ട്രോണിക് സിറ്റി (7.20) എന്നിങ്ങനെയാണ് സമയക്രമം. 2151 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തു നിന്നും ബെംഗളൂരുവിലെക്കുള്ള സര്‍വീസ് ഇന്ന് പുറപ്പെടും.
SUMMARY: Kerala RTC Bengaluru- Thiruvananthapuram multi axle sleeper bus service from tomorrow













