ബെംഗളൂരു: ബിഎംടിസി ബസുകളിൽ യുപിഐ അടിസ്ഥാനമാക്കിയുള്ള ക്യൂആർ കോഡ് പേയ്മെൻ്റ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തും. ടിക്കറ്റെടുക്കാനായി യാത്രക്കാർ നേരിടുന്ന ചില്ലറ പ്രശ്നം ഉൾപ്പെടെ പരിഹരിക്കാനായി നഗരത്തിലെ ഓർഡിനറി ബസുകളിലടക്കം യുപിഐ പേയ്മെൻ്റ് സംവിധാനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ തിരക്കുള്ള ബസുകളിൽ ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് യുപിഐ പേയ്മെൻ്റ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്താൻ ബിഎംടിസി ഒരുങ്ങുന്നത്.
ആദ്യഘട്ടത്തിൽ ബിഎംടിസിയുടെ എസി ബസുകളിൽ മാത്രമായിരുന്നു യുപിഐ പേയ്മെൻ്റ് സംവിധാനം നടപ്പാക്കിയിരുന്നത്. പിന്നീട് ഇത് ഓർഡിനറി ബസുകളിലേക്കും വ്യാപിപ്പിച്ചു. ഓർഡിനറി ബസുകളിൽ ജനലിന് സമീപമാണ് ക്യൂആർ കോഡ് ഉൾപെടുത്തിയ പേപ്പർ പതിപ്പിച്ചിരിക്കുന്നത്. എന്നാൽ ബസിൽ തിരക്കുള്ള സമയം ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത് പരിഹരിക്കാൻ ബസുകളിലെ ടിക്കറ്റ് മെഷീനുകളിൽ ക്യൂആർ കോഡ് സംവിധാനം കൂടി കൊണ്ടുവരാനാണ് ബിഎംടിസി പദ്ധതിയിടുന്നത്. മാർച്ചോടെ ക്യൂആർ കോഡോടുകൂടിയ ടിക്കറ്റ് മെഷീനുകൾ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിഎംടിസി അറിയിച്ചു.
TAGS: BENGALURU | BMTC
SUMMARY: QR Code systems in BMTC to be upgraded
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫില്‍ എത്തിക്കാൻ നീക്കം സജീവമാക്കി കോണ്‍ഗ്രസ്. ഹൈക്കമാൻ്റുമായി രണ്ട് ഘട്ട ചർച്ചകള്‍ പൂർത്തിയായി.…
തിരുവനന്തപുരം: പെട്രോളുമായി എത്തിയ ഗുഡ്സ് ട്രെയിനിലെ ടാങ്കറില്‍ തീപിടിത്തം. തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായത്. ഇന്ന്…
കൊച്ചി: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൂന്ന് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. തിരുവല്ല ജുഡീഷ്യല്‍…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് മാറ്റണം എന്നാവശ്യവുമായി ബി ജെ പി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബി ജെ പി സംസ്ഥാന…
തിരുനന്തപുരം: മുൻ സിപിഎം എംഎല്‍എ ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേർന്നു. യുഡിഎഫ് സഹകരണ ചർച്ചകള്‍ക്കിടെ ഐഷാ പോറ്റി കോണ്‍ഗ്രസ് വേദിയിലെത്തി…
ഫിലീപ്പീൻസിൽ മാലിന്യ സംസ്കരണത്തിനീയി കൂട്ടിയിട്ട മാലിന്യം ഇടിഞ്ഞുണ്ടായ അപകടത്തിൽ 11പേർ മരിച്ചു. മാലിന്യക്കൂമ്പാരത്തിനടയിൽ 20 പേരെ കാണാതാകുകയും ചെയ്തു. ഇവരെ…