ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിച്ചു. ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികൾ മത്സരത്തിൽ പങ്കെടുത്തു. ജയന്ത് കെ അജയ്, രവിപ്രസാദ് എം എസ് എന്നിവർ 5000 രൂപയുടെ ഒന്നാംസമ്മാനം കരസ്ഥമാക്കി. ശ്രീജേഷ് പി, സുനിൽ കുമാർ പി എന്നിവർ മൂവായിരം രൂപയുടെ രണ്ടാം സമ്മാനവും സനീഷ് എ പി, അനൂപ് പി എന്നിവർ രണ്ടായിരം രൂപയുടെ മൂന്നാംസമ്മാനവും നേടി
രണ്ടുഘട്ടങ്ങളായാണ് മത്സരം നടത്തിയത്. ആദ്യഘട്ടമായി എഴുത്തുപരീക്ഷയും അതിൽ വിജയിച്ച പത്ത് പേർ പങ്കെടുത്ത നേർക്കുനേർ ചോദ്യങ്ങൾ ചോദിക്കുന്ന രണ്ടാംഘട്ടവും. സമാജം പ്രവർത്തകസമിതി അംഗം കൂടിയായ രാജേഷ് കരിമ്പിൽ ആണ് ക്വിസ് മാസ്റ്ററായത്. രസീത് പി പി, മഹേഷ് മേനോൻ എന്നിവർ സഹായികളായി. കുന്ദലഹള്ളി കേരളസമാജം പ്രസിഡണ്ട് രജിത്ത് ചേനാരത്ത് വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി. സെക്രട്ടറി അജിത് കോടോത്ത് പരിപാടിക്ക് നേതൃത്വം നൽകി.
SUMMARY: Quiz competition organized














