തിരുവനന്തപുരം: ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ. ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന് ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഭക്ഷണം വാങ്ങി നൽകി. 3 ദോശയും ചമ്മന്തിയും കഴിച്ചു കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. 7 മണിയോടെയാണ് നിരാഹാരം അവസാനിപ്പിച്ചത്.
രാഹുല്‍ ഈശ്വറിന്‍റെ നിരാഹാരത്തില്‍ രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്. നിരാഹാര സമരം അംഗീകരിക്കില്ലെന്നും നിരാഹാരം നടത്തി അന്വേഷണത്തിൽ സമ്മർദ്ദം ചെലുത്താൻ ശ്രമം നടത്തുകയാണെന്നും വ്യക്തമാക്കി. ജാമ്യം നൽകുന്നത് ഇത്തരം തന്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും പ്രതി നടത്തിയത് ഗുരുതര കുറ്റങ്ങളാണെന്നും കോടതി പറഞ്ഞു. അതിജീവിതയെ അധിക്ഷേപിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. സമാനമായ പോസ്റ്റുകൾ നിരന്തരം ആവർത്തിച്ചു.രാഹുൽ ഈശ്വർ അന്വേഷണത്തോട് സഹകരിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.
അതേസമയം അപകീർത്തികരമായ പോസ്റ്റുകൾ പിൻവലിക്കാമെന്ന് രാഹുല്‍ നേരത്തെ കോടതിയിലും അറിയിച്ചിരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. അറസ്റ്റിലായതോടെ ജയിലിൽ നിരാഹാര സമരം തുടരുകയായിരുന്നു.
SUMMARY: Rahul Easwar ends hunger strike immediately after bail plea rejected
ബെംഗളൂരു: കാറിനു തീപ്പിടിച്ച് ലോകായുക്ത ഇൻസ്പെക്ടർ വെന്തുമരിച്ചു. ഹവേരി ലോകായുക്തയിലെ ഇൻസ്പെക്ടർ പഞ്ചാക്ഷരയ്യ ഹിരേമത്ത് (45) ആണ് മരിച്ചത്. ധാർവാഡ്…
ബെംഗളൂരു: കേരളത്തില്‍ ഡിസംബർ 9നും 11നും നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫ് കർണാടക സംഘടിപ്പിക്കുന്ന കൺവെൻഷൻ നാളെ വൈകിട്ട് 6…
ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിക്കിടെ വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്ന സാഹചര്യത്തിൽ നിർണ്ണായക ഇടപെടലുമായി കേന്ദ്രസർക്കാർ. പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാനക്കമ്പനികൾ…
ഇസ്‍ലാമാബാദ്: പാക് സൈന്യവും അഫ്ഗാനിസ്ഥാന്റെ താലിബാൻ സേനയും തമ്മിൽ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടല്‍. അഞ്ച് പേർ കൊല്ലപ്പെട്ടു. തെക്കൻ അഫ്ഗാനിസ്ഥാനിലെ…
ബെംഗളൂരു: രാത്രി മാതാപിതാക്കളുടെ വീട്ടിലേക്ക് വന്ന യുവതിയെ റോഡുവക്കില്‍വെച്ച് റോട്ട്‌വീലർ നായ്ക്കൾ കടിച്ചുകൊന്നു. ദാവണഗരെയിലെ ഗൊല്ലരഹട്ടിയിലാണ് സംഭവം. അനിത ഹാലേഷാണ്…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. അഡിഷണല്‍…