ആര്‍എസ്‌എസിന്റെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ബോംബെ ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം. മജിസ്ട്രേറ്റ് കോടതി നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരന്‍ കൂടുതലായി നല്‍കിയ രേഖകള്‍ സ്വീകരിച്ച ഭീവാന്‍ഡി മജിസ്ട്രേറ്റ് കോടതി നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. 2014ലാണ് രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.
മഹാത്മാ ഗാന്ധിജിയെ വധിച്ചത് ആര്‍എസ്‌എസ് ആണെന്ന പരാമര്‍ശത്തിനെതിരായിരുന്നു പരാതിക്കാരന്റെ ഹര്‍ജി. രാഹുലിന്റെ പരാമര്‍ശം സംഘടനയുടെ പ്രതിച്ഛായ തകര്‍ക്കുന്നതാണെന്നായിരുന്നു ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൂടിയായ രാജേഷ് കുന്‍തെയുടെ പരാതി.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ 2015ല്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് അനുകൂല വിധി ഉണ്ടായിരുന്നില്ല. 2023ല്‍ പരാതിക്കാരന്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കിയത് എതിര്‍ത്ത രാഹുല്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒമ്പത് വര്‍ഷം കഴിഞ്ഞിട്ടാണ് രേഖകള്‍ ഹാജരാക്കുന്നതെന്നും ഇവയ്ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും രാഹുല്‍ വാദിച്ചു.
TAGS : RAHUL GANDHI | DEFAMATION CASE | HIGH COURT
SUMMARY : Defamation case against Rahul Gandhi; The High Court quashed the Magistrate’s Court action
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…
പാരീസ്: ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി പിഎസ്‌ജി താരം ഒസ്‌മാൻ ഡെംബെലെ.…