LATEST NEWS

ഗൂഡല്ലൂർ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി മൈസൂരുവില്‍; സ്വീകരിക്കാൻ സിദ്ധരാമയ്യയും ശിവകുമാറും

ബെംഗളൂരു: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിൽ നിന്ന് തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെ ചൊവ്വാഴ്ച മൈസൂരിൽ വിമാനമിറങ്ങി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഊർജ്ജ മന്ത്രി കെ.ജെ. ജോർജ്ജ് എന്നിവർ ചേർന്ന് അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് രാഹുൽ ഗാന്ധി മൈസൂരു വിമാനത്താവളത്തിലിറങ്ങിയത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു രാഹുലിന്റെ വരവ്. രാഹുലിനെ കാണാൻ സിദ്ധരാമയ്യയും ശിവകുമാറും ബെംഗളൂരുവിൽനിന്ന് മൈസൂരുവിലെത്തുകയായിരുന്നു. വിമാനത്താവളത്തിനകത്ത് രാഹുലിനെ ഉപഹാരംനൽകി സിദ്ധരാമയ്യ സ്വീകരിച്ചു. ഡി.കെ. ശിവകുമാർ ഒപ്പംനിന്നു. ഇരുനേതാക്കളോടും കുറച്ചുസമയം സംസാരിച്ച ശേഷമാണ് രാഹുല്‍ ഹെലികോപ്റ്ററിൽ ഗൂഡല്ലൂരിലേക്ക് യാത്ര തുടർന്നത്

രാഷ്ട്രീയവുമായി ബന്ധപ്പെട്ടതോ അധികാര പങ്കിടൽ അല്ലെങ്കിൽ മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചോ ഞങ്ങൾ രാഹുൽ ഗാന്ധിയുമായി ഒന്നും ചർച്ച ചെയ്തിട്ടില്ലെന്ന് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. ‘വീണ്ടും പറയട്ടെ, അത്തരമൊരു ചർച്ച ഉണ്ടാകില്ല. മന്ത്രിസഭാ പുനഃസംഘടനയ്ക്കായി ഹൈക്കമാൻഡ് എന്നെ ഡൽഹിയിലേക്ക് ക്ഷണിച്ചിട്ടില്ല’ – മുഖ്യമന്ത്രി വ്യക്തമാക്കി.

മൈസൂരു കൊട്ടാരത്തിന്റെ മിനിയേച്ചർ സിദ്ധരാമയ്യ രാഹുൽ ഗാന്ധിക്ക് സമ്മാനിച്ചു. ഈ കൂടിക്കാഴ്ച കർണാടകയിലെ നേതൃമാറ്റ ചർച്ചകൾക്ക് താൽക്കാലികമായി വിരാമം ഇടുമെന്നാണ് പാർട്ടി വൃത്തങ്ങൾ കണക്കാക്കുന്നത്.
SUMMARY: Rahul Gandhi in Mysuru during Gudalur Yatra;Siddaramaiah and Shivakumar to accept

 

NEWS DESK

Recent Posts

ട്രെയിനിന് നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി രുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി…

8 hours ago

‘പി വി അന്‍വര്‍ ഫ്രോഡ്; സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരന്‍’; തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം

ന്യൂഡല്‍ഹി: പി വി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍…

8 hours ago

ബൈക്കപകടത്തില്‍‌ പരുക്കേറ്റ് ചികിത്സയിലിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു

ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീലാണ്…

8 hours ago

കസ്റ്റംസ് ഉദ്യോഗസ്ഥയടക്കം 50-ഓളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ബെംഗളൂരുവില്‍ ബിസിനസുകാരൻ പിടിയിൽ

ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിസിനസുകാരൻ…

9 hours ago

ടി​ക്ക​റ്റി​ല്ലാ​തെ ട്രെ​യി​നി​ൽ യാ​ത്ര; ചോ​ദ്യം ചെ​യ്ത ടി​ടി​ഇ​ക്ക് നേ​രെ കൈ​യേ​റ്റ ശ്ര​മം, യു​വാ​വ് പി​ടി​യി​ൽ

ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ.…

9 hours ago

ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

ന്യൂ​ഡ​ൽ​ഹി: 2020ലെ ​ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ജെ​എ​ൻ​യു വി​ദ്യാ​ർ​ത്ഥി ഉ​മ​ർ ഖാ​ലി​ദി​ന് തി​രി​ച്ച​ടി. ത​നി​ക്ക്…

9 hours ago