ഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് രാവിലെ 10.30ന് ജമ്മു കശ്മീരിലെ പൂഞ്ച് സന്ദർശിക്കും. പാകിസ്ഥാന്‍ ഷെല്ലാക്രമണത്തിൽ ദുരിതത്തിലായ കുടുംബങ്ങളെ രാഹുൽ സന്ദർശിക്കും.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കാണുന്നതിനായി ഏപ്രില്‍ 25ന് അദ്ദേഹം ശ്രീനഗര്‍ സന്ദര്‍ശിച്ചിരുന്നു. ഭീകരാക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു.ഇന്ത്യ പാക് സംഘര്‍ഷം ശക്തമായ സമയത്ത് പാകിസ്താന്റെ ഭാഗത്തുനിന്ന് അതിര്‍ത്തി മേഖലയില്‍ ഷെല്ലാക്രമണം ഉണ്ടായിരുന്നു. ഇതില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിരുന്നു. പൂഞ്ചില്‍ മാത്രം ഏകദേശം 13 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
അതേസമയം ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള ഇന്ത്യയുടെ പ്രതിനിധി സംഘങ്ങളുടെ വിദേശ സന്ദർശനം തുടരുന്നു. യുഎസ് സന്ദർശനത്തിന് ഉള്ള ശശി തരൂർ തലവനായ സംഘം ഇന്ന് ഡൽഹിയിൽ നിന്ന് യാത്ര പുറപ്പെടും. പനാമ, ഗിനി, ബ്രസീൽ, കൊളംബിയ രാജ്യങ്ങൾ കൂടെ ഈ സംഘം സന്ദർശിക്കും.
ബിജെപി എംപി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സംഘം ബഹ്റൈയിനിലേക്ക് യാത്ര തിരിച്ചു. യുഎഇ സന്ദർശനം പൂർത്തിയാക്കിയ ഇ.ടി മുഹമ്മദ് ബഷീർ അംഗമായ ശ്രീകാന്ത് ഷിൻഡെ നയിക്കുന്ന സംഘം ആഫ്രിക്കയിലേക്ക് തിരിച്ചു.
<BR>
TAGS : RAHUL GANDHI, JAMMU KASHMIR
SUMMARY : Rahul Gandhi to visit Poonch today
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…
ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…
തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ…