പാലക്കാട്: ഹോട്ടല്‍ റെയ്ഡ് വിവാദം ചൂടുപിടിക്കുന്നതിനിടെ നീല ട്രോളിബാഗുമായി പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാർത്താസമ്മേളനം. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും അതിനുള്ളില്‍ പണമാണെന്ന് തെളിയിച്ചാല്‍ തിരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിർത്തുമെന്നും രാഹുല്‍ പറഞ്ഞു.
കെ പി എം ഹോട്ടല്‍ അധികൃതരും പോലീസും സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിടണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. താൻ ഹോട്ടലില്‍ വന്നതും പോയതും എപ്പോഴാണെന്ന് അതില്‍ നിന്നും മനസിലാകുമെന്നും രാഹുല്‍ പറഞ്ഞു. നീല ട്രോളി ബാഗില്‍ തന്റെ വസ്ത്രങ്ങളായിരുന്നുവെന്നും ആ ബാഗ് ഇപ്പോഴും എന്റെ കൈവശമുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.
പോലീസിന് ഈ ബാഗ് കൈമാറാൻ തയാറാണ്. കള്ളപ്പണ ഇടപാട് നടന്നുവെങ്കിൽ പോലീസ് എന്തുകൊണ്ട് അത് തെളിയിക്കുന്നില്ല. ബാഗിനകത്ത് ഒരു രൂപ ഉണ്ടായിരുന്നുവെന്ന് തെളിയിച്ചാല്‍ പ്രചരണം ഇവിടെ നിർത്തും. ബോഡ് റൂമില്‍ വെച്ച് ഈ ബാഗ് തുറന്നു നോക്കിയിട്ടുണ്ട്. ആ സിസിടിവി ദൃശ്യവും പരിശോധിക്കട്ടെ. കറുത്ത ബാഗ് കൂടി കൈയില്‍ ഉണ്ടായിരുന്നു. പണം ഉണ്ടെന്നാണ് പറയുന്നതെങ്കില്‍ അതെവിടെ എന്നും പറയുന്നവർ തെളിയിക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
TAGS : RAHUL MANKUTTATHIL | KERALA
SUMMARY : Prove that there is money in the box, I will stop the campaign: Rahul Mankoottathil
ബെംഗളൂരു: സി.ഇ.ടി പരീക്ഷക്ക് മുന്നോടിയായുള്ള ദേഹ പരിശോധനക്കിടെ ബെംഗളൂരുവില്‍ ഇൻവിജിലേറ്റർമാർ ബ്രാഹ്മണ വിദ്യാര്‍ഥികളുടെ പൂണൂല്‍ അഴിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം. മഡിവാള…
ബെംഗളൂരു: 48-ാമത് മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇരട്ടനേട്ടവുമായി മലയാളച്ചിത്രം മോഹം. മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും…
തൃശൂർ: വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ചുരുക്കി ആചാരത്തോടെ തൃശൂർ പൂരം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പൂർണ്ണം.ഇന്നാണ് പൂര വിളംബരം.രാവിലെ നെയ്തലക്കാവ്…
കണ്ണൂര്‍: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ താന്നിക്കുന്നിലെ…
കൊല്ലം: വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി.…
ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്റെ ഭാര്യ ഇന്ദിരയാണ് (65) മരിച്ചത്. വൈകിട്ട്…