റെയില്‍വേയില്‍ ജൂനിയർ എൻജിനിയർ, സൂപ്പർവൈസർ തസ്തികകളില്‍ 7951 ഒഴിവ്. റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള 20 റിക്രൂട്ട്മെന്റ് ബോർഡുകളില്‍ ജൂനിയർ എൻജിനിയർ/ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്/കെമിക്കല്‍ ആൻഡ് മെറ്റലർജിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലായി 7934 ഒഴിവും ഗൊരഖ്പുർ ആർ.ആർ.ബി.യില്‍ കെമിക്കല്‍ സൂപ്പർവൈസർ/റിസർച്ച് ആൻഡ് മെറ്റലർജിക്കല്‍ സൂപ്പർവൈസർ തസ്തികകളിലായി 17 ഒഴിവുമാണുള്ളത്.
വിജ്ഞാപന നമ്പർ: RRB/BBS/Advt./CEN-03/ 2024. കെമിക്കല്‍ സൂപ്പർവൈസർ/റിസർച്ച് ആൻഡ് മെറ്റലർജിക്കല്‍ സൂപ്പർവൈസർ തസ്തികകളില്‍ 44,900 രൂപയും മറ്റ് തസ്തികകളില്‍ 35,400 രൂപയുമാണ് അടിസ്ഥാനശമ്പളം. കെമിക്കല്‍ സൂപ്പർവൈസർ/മെറ്റലർജിക്കല്‍ സൂപ്പർവൈസർ: ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത.
ജൂനിയർ എൻജിനിയർ: മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്സ് എൻജിനിയറിങ്/പ്രൊഡക്‌ഷൻ/ഓട്ടോ മൊബൈല്‍/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്‍ട്രോള്‍ എൻജിനിയറിങ്/മാനുഫാക്ചറിങ്/മെക്കട്രോണിക്സ്/ഇൻഡസ്ട്രിയല്‍/മെഷിനിങ്/ടൂള്‍സ് ആൻഡ് ഡൈ മേക്കിങ്/ഫിസിക്സ്/ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഷയങ്ങളിലോ അല്ലെങ്കില്‍ ഇവയുടെ കോമ്പിനേഷനിലോയുള്ള ത്രിവത്സര ഡിപ്ലോമ/എൻജിനിയറിങ് ബിരുദം.
കെമിക്കല്‍ ആൻഡ് മെറ്റലർജിക്കല്‍ അസിസ്റ്റന്റ്: 45 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി കോമ്പിനേഷനിലുള്ള ബിരുദം.
ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഏതെങ്കിലും വിഷയത്തിലുള്ള ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ. ബന്ധപ്പെട്ട റിക്രൂട്ട്മെന്റ് ബോർഡുകളുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. തിരുവനന്തപുരം ആർ.ആർ.ബി.യുടെ വെബ്സൈറ്റ്: www.rrbthiruvananthapuram.gov.in | അവസാനതീയതി: ഓഗസ്റ്റ് 29.
TAGS : JOB VACCANCY | RAILWAY
SUMMARY : 7951 Vacancies in Railways
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില് പ്രസിഡൻ്റ് കെ. ബി. ഹുസൈന് അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്ട്ട്സ് ആന്റ് കള്ച്ചറല് അസോസിയേഷന് (പിഎസിഎ) നോര്ക്ക റൂട്ട്സിന്റെ അംഗീകാരം.…