ബെംഗളൂരു: ബെംഗളൂരു- മംഗളൂരു റെയിൽപാതയില്‍ സകലേഷ്പൂരിനടുത്ത് പാളത്തിലേക്ക് പടുകൂറ്റൻ കല്ലുകൾ പതിച്ചതിനെത്തുടർന്ന് ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ശനിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ഇതോടെ ബെംഗളൂരു-മുരുഡേശ്വർ എക്സ്പ്രസ്, വിജയപുര-മംഗളൂരു സെൻട്രൽ എക്സ്പ്രസ്, വിജയപുര-മംഗളൂരു സെൻട്രൽ ട്രെയിൻ എന്നിവയുൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾ യെഡകുമേരി സ്റ്റേഷനില്‍ താൽക്കാലികമായി പിടിച്ചിട്ടു.
റെയിൽവേ അധികൃതരുടെ അഞ്ച് മണിക്കൂറോളം നീണ്ട പരിശ്രമത്തിനോടുവില്‍ പാറകള്‍ നീക്കിയ ശേഷം ട്രെയിൻ സർവീസ് പുനരാരംഭിച്ചു. പാതയ്ക്ക് ഇരുവശവും ഉള്ള കുന്നിൻ മുകളിൽ നിന്ന് പാറക്കല്ലുകൾ മണ്ണിടിച്ചിലിനെ തുടർന്ന് താഴേക്ക് പതിച്ചതായിരിക്കാം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ റെയിൽവേ വാഗണുകളിൽ കയറ്റി കൊണ്ടു പോകുകയായിരുന്നു പടുകൂറ്റന്‍ കല്ലുകളില്‍ മൂന്നെണ്ണം വാഗണില്‍ നിന്നും താഴേക്ക് തെന്നി വീണതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.
SUMMARY: Train traffic on the Bengaluru-Mangaluru route was disrupted due to huge boulders falling on the track
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ ജാതി വിവേചനമെന്ന് കാണിച്ച് പോലീസില്‍ പരാതി. ഗവേഷക വിദ്യാർഥി വിപിൻ വിജയനാണ് ഡീൻ ഡോ.സി.എൻ വിജയകുമാരിക്കെതിരെ…
തിരുവനന്തപുരം: നാലു ചലച്ചിത്ര പുരസ്കാര നേട്ടങ്ങളുടെ നിറവില്‍ നില്ക്കുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' രാജ്യാന്തരവേദിയിലേക്കും. ലോസ് ആഞ്ചിലിസിലെ ഓസ്കര് അക്കാദമി…
ഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയപാതയടക്കമുള്ള റോഡുകളില്‍ നിന്നും…
തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…
മോസ്കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…