ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി. ലഖ്നൗ സൂപ്പർ ജയന്റ്സിനോട് രണ്ട് റൺസിന് തോറ്റു. ലഖ്നൗവിന്റെ 180 റൺസ് പിന്തുടർന്ന രാജസ്ഥാന്റെ പോരാട്ടം 178ൽ അവസാനിച്ചു. അവസാന ഓവറിൽ ഒമ്പത് റൺസ് പ്രതിരോധിച്ച് ലഖ്നൗവിന്റെ ഹീറോയായി ആവേശ് ഖാൻ. 52 പന്തില്‍ 74 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളാണ് ടീമിന് വിജയ പ്രതീക്ഷ നല്‍കിയത്. 20 പന്തില്‍ 34 റണ്‍സുമായി അരങ്ങേറ്റക്കാരന്‍ വൈഭവ് സൂര്യവന്‍ഷി മികച്ച തുടക്കം നല്‍കിയിരുന്നു.
ക്യാപ്റ്റൻ റയാന്‍ പരാഗും ടീം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. 26 പന്തില്‍ നിന്ന് 39 റണ്‍സ് എടുത്താണ് പരാഗ് മടങ്ങിയത്. നിതീഷ് റാണക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. എട്ട് റണ്‍സുമായാണ് താരം മടങ്ങിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലക്നൗവിന് വേണ്ടി എയ്ഡന്‍ മാര്‍ക്രം (45 പന്തില്‍ 66), ആയുഷ് ബദോനി (34 പന്തില്‍ 50) മികച്ച പ്രകടനം പുറത്തെടുത്തു. മിച്ചല്‍ മാര്‍ഷ് (4), നിക്കോളാസ് പുരന്‍ (11), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (3) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. 10 പന്തില്‍ 30 റണ്‍സുമായി അബ്ദുള്‍ സമദ് പുറത്താവാതെ നിന്നു. സന്ദീപ് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ 27 റണ്‍സാണ് സമദ് അടിച്ചെടുത്തത്.
TAGS: IPL| SPORTS
SUMMARY: Lucknow Super Giants defeat Rajasthan Royals by 2 runs
കോഴിക്കോട്: താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്‍ഫ്ളുവന്‍സ എ അണുബാധ മൂലമുള്ള…
ഏദൻ: ഇസ്രയേല്‍ ആക്രമണത്തില്‍ യെമനിലെ ഹൂതി സൈനികമേധാവി മുഹമ്മദ് അല്‍ ഗമാരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തങ്ങളുടെ നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ…
ബെംഗളൂരു: കല വെല്‍ഫെയര്‍ അസോസിയേഷന് 2026 ജനുവരി 17,18 തീയതികളില്‍ ബെംഗളൂരുവില്‍ സംഘടിപ്പിക്കുന്ന കല ഫെസ്റ്റ് 2026-ന്റെ ബ്രോഷര്‍ പ്രകാശനം…
ബെംഗളൂരു: ഈ വർഷത്തെ തുലാമാസ വാവ് ബലിയോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ ഒക്ടോബർ 21ന് ചൊവ്വാഴ്ച രാവിലെ 6 മുതൽ ശ്രീനാരായണ…
ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കോറമംഗല സോണ്‍ ഓണാഘോഷം സുവര്‍ണോദയം 2025 സെന്തോമസ് പാരിഷ് ഹാളില്‍ നടന്നു. ബെംഗളൂരു സൗത്ത്…
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു 22ന് ശബരിമല കയറുക ഗൂര്‍ഖ വാഹനത്തില്‍. പുതിയ ഫോര്‍ വീല്‍ ഡ്രൈവ് ഗൂര്‍ഖ എമര്‍ജന്‍സി…