LATEST NEWS

ട്രെഡ്‍മില്ലില്‍ നിന്ന് വീണ് രാജീവ് ചന്ദ്രശേഖറിന് പരുക്ക്

തിരുവനന്തപുരം: ട്രെഡി മില്ലില്‍ നിന്ന് വീണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരുക്ക്. ട്രെഡ് മില്‍ ഉപയോഗിക്കുന്നതിനിടെ അലക്ഷ്യമായി ഫോണ്‍ എടുക്കാൻ ശ്രമിച്ചപ്പോള്‍ നിലത്ത് വീണ് പരുക്കേല്‍ക്കുകയായിരുന്നു. ഇക്കാര്യം രാജീവ് ചന്ദ്രശേഖർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കുറിപ്പിനൊപ്പം തന്‍റെ പരുക്കേറ്റ ചിത്രവും രാജീവ് ചന്ദ്രശേഖരൻ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു.
ട്രെഡ് മില്‍ ഉപയോഗിക്കുന്നതിനിടയില്‍ അലക്ഷ്യമായി ഫോണ്‍ എടുക്കാൻ ശ്രമിച്ചാല്‍ വീഴാനും പരിക്ക് പറ്റാനുമുള്ള സാധ്യത കൂടുതലാണ് എന്നതാണ് ആ പാഠം.
എനിക്ക് ഇന്ന് സംഭവിച്ചതും അത് തന്നെ. മുഖത്തെ പാടുകളും കഠിനമായ വേദനയുമാണ് ബാക്കിപത്രം. ഗുണപാഠം – ട്രെഡ് മില്‍ ചെയ്യുമ്പോൾ മൊബൈല്‍ ഫോണ്‍ ജാഗ്രതയോടെ മാത്രം ഉപയോഗിക്കുക.

SUMMARY: Rajeev Chandrasekhar injured after falling from treadmill

NEWS BUREAU

Recent Posts

‘ലാൽ സലാമെന്ന പേര് അതിബുദ്ധി’; മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിനെ വിമർശിച്ച് ജയന്‍ ചേര്‍ത്തല

ആലപ്പുഴ: ദാദാ സാഹിബ് ഫാല്‍ക്കെ അവാർഡ് ജേതാവ് മോഹൻലാലിനെ ആദരിച്ച 'മലയാളം വാനോളം ലാൽ സലാം' പരിപാടിക്കെതിരെ വിമർശനവുമായി നടനും…

46 minutes ago

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സാഹിത്യസായാഹ്നം

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണാഘോഷത്തോടനുബന്ധിച്ചു സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു. കവിയും, നോവലിസ്റ്റും, പ്രഭാഷകനുമായ ഡോ. സോമൻ കടലൂർ "നവസാഹിത്യവും…

1 hour ago

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; പ്രകാശ് രാജ് ജൂറി ചെയര്‍മാന്‍

തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര അവാർ‌ഡ് നിർണയിക്കാൻ നടനും സംവിധായകനുമായ പ്രകാശ് രാജിനെ ജൂറി ചെയർമാനായി നിയമിച്ചു. ഇത് സംബന്ധിച്ച്‌…

2 hours ago

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോഴിക്കോട്: ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം ഹൈദരാബാദ് സ്വദേശികള്‍ സഞ്ചരിച്ച ഇലക്‌ട്രിക് കാറിനാണ് തീപിടിച്ചത്.…

2 hours ago

‘ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആര്‍എസ്‌എസിന് നല്‍കുന്നതിന് തുല്യം’; പി. സരിന്‍

പാലക്കാട്: മുസ്‍ലിം ലീഗിനെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ് ഡോ. പി.സരിൻ രംഗത്ത്. എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെ ചേർത്ത് പിടിച്ചാണ്…

4 hours ago

കനത്തമഴയും മണ്ണിടിച്ചിലും; ബംഗാളില്‍ പാലം തകര്‍ന്ന് ഏഴ് മരണം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കനത്ത മഴയെ തുടർന്ന് ഡാർജിലിംഗിലുള്ള പാലം തകർന്ന് ഏഴ് പേർ മരിച്ചു. മിരിക്കിനും കുർസിയോങിനും ഇടയിലുള്ള ഇരുമ്പ്…

4 hours ago