കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എ, ഇടവേള ബാബു,അഡ്വക്കറ്റ് വിഎസ് ചന്ദ്രശേഖരന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ എംഎല്‍എ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് എതിരെ എടുത്ത കേസിലാണ് മൂവരും മുന്‍കൂര്‍ ജാമ്യം തേടിയത്. വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിയത്. രണ്ട് ദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദ വാദത്തിന് ശേഷമാണ് ഹരജിയില്‍ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. വാദത്തിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. പരാതി അടിസ്ഥാന രഹിതമാണെന്ന നിലപാടാണ് ഹരജിക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.
ഹേമകമ്മിറ്റി റിപോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഉയര്‍ന്ന ലൈംഗികാരോപണ പരാതിയില്‍ മുകേഷ് അടക്കമുള്ള അഭിനേതാക്കളെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ ഇരിക്കെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതികള്‍ എന്ന് ആരോപിക്കപ്പെടുന്നവര്‍ കോടതിയെ സമീപിച്ചത്.
<BR>
TAGS : JUSTICE HEMA COMMITTEE | SEXUAL HARASSMENT
SUMMARY : Rape case. Crucial day for Mukesh and Idavela Babu, today is the verdict in anticipatory bail plea
കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…
കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…
ബെംഗളൂരു: കേരള തദ്ദേശ തിരഞ്ഞെടുപ്പില്‍ പുനലൂര്‍ നഗരസഭയിലേ നെല്ലിപ്പള്ളി വാര്‍ഡില്‍ നിന്ന് വിജയിച്ച കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട്…
ബെംഗളൂരു: ബെംഗളൂരുവിലെ സംഗീത പ്രേമികള്‍ക്ക് അവസരമൊരുക്കി കേരളസമാജം സംഘടിപ്പിച്ച പാടാം നമുക്ക് പാടാം സംഗീത പരിപാടി ഹൃദ്യമായ അനുഭവമായി. ഇന്ദിരാ…
ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന കന്നഡ പഠന ക്ലാസിന്റെ രണ്ടാമത്തെ ബാച്ചുകൾ ആരംഭിച്ചു. രാമമൂർത്തി നഗര്‍ ഓഫീസിൽ…