Categories: NATIONALTOP NEWS

ലഹരി കലർത്തിയ പ്രസാദം നൽകി ബലാത്സം​ഗം ചെയ്തു; പൂജാരിക്കെതിരെ പരാതിയുമായി വിദ്യാർഥിനി

ജയ്പ്പൂർ: മയക്കുമരുന്ന് കലർത്തിയ പ്രസാദം നല്‍കി പൂജാരി ഒന്നിലധികം തവണ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി കോളജ് വിദ്യാർഥിനി. രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ക്ഷേത്രപാല്‍ ക്ഷേത്രത്തിലെ പൂജാരി ബാബ ബാലക്നാഥ് പീഡിപ്പിച്ചെന്നാണ് ലക്ഷ്മണ്‍ഗഢ് സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതി. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാളും ഡ്രൈവറും ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

ഏതാനും മാസങ്ങൾക്ക് മുമ്പ് ക്ഷേത്രപാൽ ക്ഷേത്രത്തിൽ പ്രാർഥിക്കാൻ പോയപ്പോഴാണ് ഇരയായ പെൺകുട്ടി പൂജാരിയെ ആദ്യമായി കാണുന്നത്. രാജേഷ് എന്നയാളാണ് പെൺകുട്ടിക്ക് ബാബ ബാലക്നാഥിനെ പരിചയപ്പെടുത്തിയത്. പൂജാരി പെൺകുട്ടിയുടെ വിശ്വാസം സമ്പാദിക്കുകയും ഇടയ്ക്കിടെ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഈ സമയമൊക്കെ പൂജാരി പെൺകുട്ടിക്ക് പ്രസാദം നൽകാറുണ്ടായിരുന്നു.

ഏപ്രില്‍ 12ന് പെണ്‍കുട്ടി കോളജില്‍ പരീക്ഷ എഴുതാന്‍ പോയി വന്ന സമയത്ത് പൂജാരി കാറില്‍ ലിഫ്റ്റ് കൊടുത്തു. യാത്രക്കിടെ വണ്ടിയില്‍ വെച്ചിരുന്ന പ്രസാദം പെണ്‍കുട്ടിക്ക് നല്‍കി. പ്രസാദം കഴിച്ചതോടെ താന്‍ ബോധരഹിതയായെന്നും പെണ്‍കുട്ടി മൊഴി നല്‍കി. കാറില്‍വെച്ച് പൂജാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സഹായത്തിനായി നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ പൂജാരി വായ പൊത്തിയെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.

ബാലക്‌നാഥിൻ്റെ ഡ്രൈവർ യോഗേഷ് ബലാത്സംഗം വിഡിയോയിൽ പകർത്തി. ഈ വിഡിയോ പിന്നീട് ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള ഉപകരണമായി ഉപയോഗിച്ചു. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് പ്രതികളും തുടരെ പീഡിപ്പിച്ചു. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടി ധൈര്യം സംഭരിച്ച് സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗ് നഗർ പോലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി പോലീസിനെ സമീപിച്ചതോടെ പ്രതികൾ പീഡനദൃശ്യത്തിന്റെ ഒരുഭാ​ഗം സോഷ്യൽമീഡിയയിൽ പങ്കുവച്ചു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.ഇ ത്തരം ക്രൂര പ്രവൃത്തികളിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിയും ഇരകൾക്ക് സംരക്ഷണവും നൽകണമെന്ന് സാമൂഹികപ്രവർത്തകർ ആവശ്യപ്പെട്ടു.
<BR>
TAGS : CRIME NEWS | RAJASTHAN
SUMMARY : Raped with intoxicating prasad. The student filed a complaint against the priest

Savre Digital

Recent Posts

വിഴിഞ്ഞം തുറമുഖത്തിന് ഇരട്ട നേട്ടം; വെറും 10 മാസം കൊണ്ട് 500 കപ്പലുകള്‍

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വെറും 10 മാസം കൊണ്ട് രണ്ട് പുതിയ റെക്കോർഡുകള്‍ സ്വന്തമാക്കി. വാണിജ്യ…

28 minutes ago

മലയാളത്തിന് അഭിമാനം; ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങി നടൻ മോഹൻലാല്‍

ന്യൂഡൽഹി: രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാല്‍. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചാണ് നടൻ…

43 minutes ago

ബീഫ് കടത്തിയെന്ന് ആരോപിച്ച്‌ ആള്‍ക്കൂട്ടം ട്രക്ക് കത്തിച്ചു; ആറ് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: കർണാടകയിലെ ബെലഗാവി ജില്ലയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച്‌ ആള്‍ക്കൂട്ടം ട്രക്കിന് തീയിട്ടു. റായ്ബാഗിനടുത്തുള്ള ഐനാപൂരില്‍ ഇന്നലെയാണ് സംഭവം. ഇരുവിഭാഗത്തിനും…

1 hour ago

തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ - ഡിസംബർ മാസങ്ങളില്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക ഒരുവട്ടം കൂടി…

2 hours ago

ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ ഉള്‍പ്പെടെ 20ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുല്‍ഖർ സല്‍മാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര്‍ വാഹനമാണ് സംഘം പിടിച്ചെടുത്തത്. നികുതി വെട്ടിച്ച്‌…

3 hours ago

അമീബിക് മസ്തിഷ്കജ്വരം; നിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ…

3 hours ago