KERALA

റസീനയുടെ മരണം; സദാചാര പോലീസിങ് കാരണമല്ലെന്ന് മാതാവ്, അറസ്റ്റിലായവര്‍ നിരപരാധികളെന്നും ആത്മഹത്യയ്‌ക്ക് പിന്നിൽ ആൺ സുഹൃത്തെന്നും ആരോപണം

കണ്ണൂർ: പിണറായി കായലോട് 40കാരിയായ റസീന ജീവനൊടുക്കിയ സംഭവത്തിൽ പിടിയിലായ പ്രതികളെ അനുകൂലിച്ചും പോലീസിനെ വിമർശിച്ചും മരിച്ച യുവതിയുടെ ഉമ്മ. പ്രതികൾ കുറ്റക്കാരല്ലെന്നും പോലീസിൻ്റെ വാദം തെറ്റാണെന്നും റസീനയുടെ ഉമ്മ ഫാത്തിമ പ്രതികരിച്ചു.‌ മരണത്തിന് പിന്നി​ൽ മയ്യിൽ സ്വദേശിയായ ആൺസുഹൃത്താണെന്നും അയാൾ റസീനയുടെ 40 പവൻ സ്വർണവും പണവും തട്ടിയെടുത്തുവെന്നും റസീനയുടെ മാതാവ് ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണ്. സദാചാര പോലീസിങ് നടന്നിട്ടില്ലെന്നും അവർ പറഞ്ഞു.

‘ഇയാളുമായി കൂട്ടുകെട്ട് തുടങ്ങിയ ശേഷം നമ്മളെ കണ്ടുകൂടാത്ത രീതിയിലായിരുന്നു പെരുമാറ്റം. ഇവൻ അവിടെ വരുന്ന വിവരം രണ്ടുദിവസം മുമ്പാണ് അറിഞ്ഞത്. എന്റെ മോൾക്ക് നീതി കിട്ടണം. ഇഷ്ടംപോലെ സ്വർണം ഉണ്ടായിരുന്നു. 40 പവനോളം നൽകിയാണ് വിവാഹം കഴിപ്പിച്ചത്. ഇപ്പോൾ സ്വർണം ഒന്നുമില്ല, കുറേ പേരോട് കടവും വാങ്ങിയിട്ടുണ്ട്. മരണശേഷമാണ് ഓരോരുത്തർ വന്ന് തങ്ങളോട് കടം വാങ്ങിയതിന്റെ കണക്ക് പറയുന്നത്. അവൻ മോളെ ചൂഷണം ചെയ്തിട്ടുണ്ട് എന്നാണ് തോന്നുന്നത്. ഒന്നുരണ്ടു തവണ കാറിൽ കയറി പോകുന്നത് ചിലർ കണ്ടിരുന്നു. ഇപ്പോൾ അറസ്റ്റിലയാവർ പാവങ്ങളാണ്. എന്റെ ചേച്ചിയുടെ മക്കളാണ്. അവർ നല്ലതിന് വേണ്ടിയാണ് ചെയ്തത്. അവർ കാറിൽനിന്ന് ഇറക്കി സ്കൂട്ടറിൽ വീട്ടിൽ കൊണ്ടുവിടുകയാണ് ചെയ്തത്. വേറെ ഒന്നും അവർ ചെയ്തിട്ടില്ല’ -മാതാവ് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സദാചാര ആക്രമണമെന്നരോപിച്ച് എസ്ഡിപിഐ പ്രവർത്തകരായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് അറസ്റ്റ് ചെയ്തവരെല്ലാം യുവതിയുടെ ബന്ധുക്കളാണ്. സദാചാര ആക്രമണം തന്നെയെന്നും തെളിവുണ്ടെന്നും പോലീസ് വ്യക്തമാക്കി. പറമ്പായി സ്വദേശികളായ വി സി മുബഷിർ, കെ എ ഫൈസൽ, വി കെ റഫ്നാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആൺസുഹൃത്തുമായി കാറിൽ ഒരുമിച്ച് കണ്ടതിന്റെ പേരിൽ പരസ്യ വിചാരണ നടത്തിയ മനോവിഷമത്തിലാണ് റസീന ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യാ കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പിണറായി പോലീസ് അറസ്റ്റ് ചെയ്തത്. റസീനയുടെ കുടുംബത്തിന്റെ പരാതിയിൽ തലശേരി എസിപിയുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. . അതേ സമയം, ആൺസുഹൃത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SUMMARY: Raseena’s death. Mother says morality policing was not the cause, alleges that those arrested are innocent and her boyfriend was behind the suicide

NEWS DESK

Recent Posts

തമ്പാനൂര്‍ ഗായത്രി വധക്കേസ്; പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി. ഒരുലക്ഷം…

24 minutes ago

പ്ലസ് ടു വിദ്യാര്‍ഥി വീടിനകത്ത് മരിച്ച നിലയില്‍

പാലക്കാട്‌: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…

1 hour ago

പാലിയേക്കര ടോള്‍ വിലക്ക് തുടരും: ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…

3 hours ago

സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…

4 hours ago

മത്സ്യബന്ധനത്തിനിടെ വലയില്‍ കുരുങ്ങിയത് അഞ്ച് കിലോയോളം വരുന്ന നാഗവിഗ്രഹങ്ങള്‍

മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…

4 hours ago

140 പേരുടെ വിമാന യാത്ര ഒരു എലി കാരണം വൈകിയത് മൂന്ന് മണിക്കൂര്‍

കാൺപൂർ: വിമാനത്തിനുള്ളി​ലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…

5 hours ago