ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. അമൃത്‍സറില്‍ നിന്ന് ബര്‍മിങ്ഹാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ബര്‍മിങ്ഹാമില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ബര്‍മിങ്ഹാമില്‍ ലാന്‍ഡ് ചെയ്യാൻ നോക്കുന്നതിനിടെയാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതായി പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് അടിയന്തര ലാന്‍ഡിങുള്ള ക്രമീകരണം നടത്തുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഇതേതുടര്‍ന്ന് ബര്‍മിങ്ഹാമില്‍ നിന്ന് ഇന്ന് ഡൽഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്നലെയാണ് അമൃത്‍സറില്‍ നിന്ന് ബര്‍മിങ്ഹാമിലേക്ക് എയര്‍ ഇന്ത്യ വിമാനം യാത്ര തിരിച്ചത്.
ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് റാറ്റ് (റാം എയര്‍ ടര്‍ബൈൻ) പുറത്തുവന്നതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വിമാനത്തിലെ വൈദ്യുതി സംവിധാനം മൊത്തത്തില്‍ നിശ്ചലമാകുന്നതടക്കമുള്ള അടിയന്തര സാഹചര്യങ്ങളിലാണ് അത്യാവശ്യമുള്ള വൈദ്യുതി സംവിധാനങ്ങളെ ചലിപ്പിക്കുന്ന റാം എയര്‍ ടര്‍ബൈൻ പ്രവര്‍ത്തിക്കാറുള്ളത്. സംഭവം അറിഞ്ഞ ഉടൻ വിമാനത്താവളത്തില്‍ അറിയിച്ച് അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു.
SUMMARY: Rat comes out of plane during landing; Air India flight makes emergency landing in Birmingham
തിരുവനന്തപുരം: കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട്…
ബെംഗളൂരു: ബെംഗളൂരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞുവീണ് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ശിവാജിനഗർ ബൗറിങ് ആശുപത്രിയില്‍ പോസ്റ്റ്…
ബെംഗളൂരു: കനത്ത ചൂടിനിടെ നഗരത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ പെയ്ത വേനൽ മഴയില്‍ വ്യാപക നാശം. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശിയതോടെ…
ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരിൽ രണ്ട് മലയാളികളും. ഏറണാകുളം പിറവം രാമമംഗലം സ്വദേശികളായ…
ന്യൂഡല്‍ഹി: പണം വെച്ചുള്ള ഓൺലൈൻ വാതുവെപ്പുകൾക്കും ചൂതാട്ടങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ 'ഓൺലൈൻ ഗെയിമിങ് റെഗുലേഷൻ ആക്ട്' ചട്ടങ്ങൾ…
ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8 പേര്‍ മരിച്ചു. ശിവാജി നഗറിലെ ബൗറിങ് ആന്‍ഡ്…