LATEST NEWS

ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8 മരണം

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8 പേര്‍ മരിച്ചു. ശിവാജി നഗറിലെ ബൗറിങ് ആന്‍ഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണാണ് അപകടം. വൈകീട്ട് 5.30 ഓടെയാണ് അപകടം നടന്നത്.

തബീൻ താജ് (47) മുബിൻ താജ് (49) മായ (51) സാജിദ് (20) അജു (35) സ്നേഹ (5 ) സിജി (47) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. എട്ട് പേരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. അപകടത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകുന്നേരം പെയ്ത കനത്ത മഴയിൽ നിന്ന് രക്ഷതേടി മതിലിനടുത്ത് നിന്നവരാണ് അപകടത്തിൽപ്പെട്ടത്. തെരുവ് കച്ചവടക്കാരും കാൽനടയാത്രക്കാരുമാണ് അപകടത്തില്‍പെട്ടതെന്നാണ് പ്രാഥമിക വിവരം. കനത്ത മഴയിൽ സമീപത്തുള്ള മരങ്ങളും കടപുഴകി വീണു.

അപകടത്തിന് പിന്നാലെ പോലീസും മറ്റ് രക്ഷാസംഘങ്ങളും സ്ഥലത്തെത്തുകയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു. സിറ്റി പോലീസ് കമീഷണർ സീമന്ത് കുമാർ സിങിനൊപ്പം മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
updating….

 

 

 

NEWS DESK

Recent Posts

കേരളത്തിൽ യുഡിഎഫിന് ഭരണം പ്രവചിച്ച് എക്സിറ്റ് പോളുകൾ; ബിജെപിക്കും മുന്നേറ്റം

തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണത്തിൽ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. പുറത്തുവന്ന എല്ലാ സർവേകളും യുഡിഎഫ്…

1 hour ago

‘എൻ എസ് മാധവൻ, ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കിയ എഴുത്തുകാരൻ’-എൻ രാജൻ

ബെംഗളൂരു: ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കി, പേനയെ ഉളിപോലെയാക്കി, മറ്റൊരു നീതി ലാവണ്യധാര സൃഷ്ടിച്ച്, ശരിക്ക് വേണ്ടി തിരുത്തുകൾ…

2 hours ago

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു; പ്രിൻസിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെൻഷൻ

തിരുവനന്തപുരം: സർക്കാർ നയങ്ങളെ വിമർശിച്ചതിനെ തുടർന്ന് പ്രിൻസിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളില്‍ പ്രതികരിച്ചതും കാരണം ചൂണ്ടിക്കാട്ടിയാണ്…

2 hours ago

പത്തനംതിട്ട കലഞ്ഞൂരിലെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

പത്തനംതിട്ട: കലഞ്ഞൂര്‍ അനന്തു കൊലപാതകക്കേസില്‍ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ. പ്രതി ശ്രീകുമാര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും…

3 hours ago

കാസറഗോഡ് രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റു

കാസറഗോഡ്: കാസറഗോഡ് ഇന്ന് രണ്ട് പേർക്ക് സൂര്യാതപമേറ്റു. കാഞ്ഞങ്ങാട് നഗരസഭ വാർഡ് കൗണ്‍സിലർക്കും തൃക്കരിപ്പൂരിലെ എട്ട് വയസുകാരനുമാണ് സൂര്യാതപമേറ്റത്. കാഞ്ഞങ്ങാട്…

3 hours ago

ഇടുക്കിയില്‍ തൊഴിലാളിക്ക് പാമ്പുകടിയേറ്റു

തൊടുപുഴ: ഇടുക്കിയില്‍ വീട്ടുമുറ്റും കെട്ടി ഒരുക്കുന്നതിനിടെ തൊഴിലാളിക്ക് പാമ്പുകടിയേറ്റു. മണിയാറൻകുടി പെരിങ്കാലാ സ്വദേശി മോൻസിക്കാണ് (48) കടിയേറ്റത്. മൂർഖൻ പാമ്പാണ്…

4 hours ago