തിരുവനന്തപുരം: കേരളത്തിൽ റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 30 വരെ നീട്ടി. 85 ശതമാനം ആളുകള്‍ മസ്റ്ററിങ് പൂർത്തിയാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മുൻഗണനാ റേഷൻ കാർഡ് അംഗങ്ങള്‍ മസ്റ്ററിങ് നടത്തിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. മസ്റ്ററിങ്ങിനെ കുറിച്ച് നിരവധി ആശങ്കകളുണ്ടായിരുന്നു.
റേഷൻ വ്യാപാരികളില്‍നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും മന്ത്രി ജി.ആർ അനില്‍ പറഞ്ഞു.ഐറിഷ് സ്‌കാനർ ഉപയോഗിച്ചുള്ള മസ്റ്ററിങ് നടപടികള്‍ നവംബർ അഞ്ചിന് ശേഷം തുടരും. നവംബർ 11 മുതല്‍ ‘മേരാ EKYC’ ആപ്പ് വഴിയും മസ്റ്ററിങ് നടത്താം. Mera ration EKYC ആപ്പും ആധാർ വിവരങ്ങള്‍ നല്‍കാൻ AadharfaceRD ആപ്പും ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ നല്‍കിയാല്‍ മസ്റ്ററിങ് പൂർത്തിയാക്കാം.
ഇത് യാഥാർഥ്യമായാല്‍ ഇന്ത്യയിലെ ഏത് ഭാഗത്തുള്ള ആളുകള്‍ക്കും മസ്റ്ററിങ്ങില്‍ പങ്കെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. മസ്റ്ററിങ് നടപടികള്‍ പൂർത്തിയാക്കാത്ത ആർക്കും അരി നിഷേധിച്ചിട്ടില്ല. അത് സർക്കാർ നിലപാടല്ല. ഇക്കാര്യത്തില്‍ പലരും വ്യാജ വാർത്ത ചമക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
TAGS : RATION CARD | MUSTERING
SUMMARY : Ration card mustering has been extended till November 30
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്ന സാഹചര്യത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,…
കന്യാകുമാരി: കന്യാകുമാരിയില്‍ വിനോദയാത്രയ്ക്കെത്തിയ മലയാളി സഹോദരിമാരെ കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം കിടങ്ങൂർ കുരിക്കാട്ടില്‍ ആൻ ഫിലിപ്പ് (35), മീര…
തൃശൂർ: ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ആനക്കല്ല് തൃത്താമരശ്ശേരി ക്ഷേത്രത്തിനടുത്തായി കുന്നത്ത് വളപ്പില്‍ വീട്ടില്‍ ശിവപ്രസാദിന്റെ ഭാര്യ ഉണ്ണിമായ…
കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്‍റെ പരാതിയില്‍ മണിപ്പൂരി സംവിധായകനെതിരെ കേസെടുത്ത് എറണാകുളം സെന്‍ട്രല്‍ പോലീസ്. പോക്‌സോ വകുപ്പ് അടക്കം ചുമത്തിയാണ് കേസ്.…
മലപ്പുറം: എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷമായ വെല്ലുവിളിയുമായി പി.വി. അൻവർ. ബേപ്പൂർ മണ്ഡലത്തില്‍…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ തിപ്പസാന്ദ്ര ഹോളി ക്രോസ് സ്‌കൂളില്‍ നടന്നു. യുദ്ധവും ശാസ്ത്രവും എന്ന വിഷയത്തില്‍…