കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്‍റെ പരാതിയില്‍ മണിപ്പൂരി സംവിധായകനെതിരെ കേസെടുത്ത് എറണാകുളം സെന്‍ട്രല്‍ പോലീസ്. പോക്‌സോ വകുപ്പ് അടക്കം ചുമത്തിയാണ് കേസ്. തനിക്ക് 17 വയസുള്ളപ്പോള്‍ മണിപ്പുര്‍ ഡയറി സിനിമയുടെ സംവിധായകന്‍ തന്നോട് മോശമായി പെരുമാറി എന്നാണ് പരാതിയില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും പരാതിയിലുണ്ട്.
പരാതിയില്‍ സീറോ എഫ്‌ഐആര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. പരാതി മധ്യപ്രദേശ് പോലീസ് കൈമാറും. അതേസമയം, സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരെ ആരോപണങ്ങളുമായി പെണ്‍കുട്ടി നേരത്തെ രംഗത്തെത്തിയിരുന്നു. പലതവണ ശരീരത്തില്‍ കയറിപ്പിടിച്ചെന്നും സെറ്റില്‍ വച്ച് ഒരുപാട് തവണ മോശമായി പെരുമാറിയെന്നും വാര്‍ത്താസമ്മേളനത്തില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നു.
സംഭവത്തെ കുറിച്ച് അന്നു തന്നെ വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ആദ്യത്തെ സിനിമയാണെന്ന പേരില്‍ വീട്ടുകാര്‍ ഇതിനെ കാര്യമായെടുത്തില്ല എന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. അതേസമയം, പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട പോക്‌സോ കേസിന്‍റെ അന്വേഷണവുമായി മുമ്പോട്ട് പോവുകയാണ് മധ്യപ്രദേശ് പോലീസ്. മാര്‍ച്ച് 11ന് ആയിരുന്നു പെണ്‍കുട്ടിയും ഫര്‍മാന്‍ ഖാനും വിവാഹിതരായത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ വാദം.
SUMMARY: Director misbehaved; Case registered on complaint of Kumbh Mela viral star
തൃശൂർ: ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ആനക്കല്ല് തൃത്താമരശ്ശേരി ക്ഷേത്രത്തിനടുത്തായി കുന്നത്ത് വളപ്പില്‍ വീട്ടില്‍ ശിവപ്രസാദിന്റെ ഭാര്യ ഉണ്ണിമായ…
മലപ്പുറം: എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷമായ വെല്ലുവിളിയുമായി പി.വി. അൻവർ. ബേപ്പൂർ മണ്ഡലത്തില്‍…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ തിപ്പസാന്ദ്ര ഹോളി ക്രോസ് സ്‌കൂളില്‍ നടന്നു. യുദ്ധവും ശാസ്ത്രവും എന്ന വിഷയത്തില്‍…
കാസറഗോഡ്: കാസറഗോഡ് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ നാലര വയസുകാരി ഋതു ചന്ദ്രയാണ് പാമ്പുകടിയേറ്റ് മരിച്ചത്.…
കൊച്ചി: എക്സിറ്റ് പോൾ പ്രവചനങ്ങൾ എപ്പോഴും കൃത്യമാകണമെന്നില്ലെന്നും ജനങ്ങളുടെ വികസനത്തോടുള്ള ആഭിമുഖ്യം വോട്ടായി മാറുമെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ.…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് 1,10,480 രൂപയിലാണ്…