🌐 സഞ്ജീവ് ചിറക്കൽ സംസാരിക്കുന്നു
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ തിപ്പസാന്ദ്ര ഹോളി ക്രോസ് സ്‌കൂളില്‍ നടന്നു. യുദ്ധവും ശാസ്ത്രവും എന്ന വിഷയത്തില്‍ ശാസ്ത്ര പ്രചാരകന്‍ സഞ്ജീവ് ചിറക്കല്‍ പ്രഭാഷണം നടത്തി.
ലോകമഹായുദ്ധങ്ങള്‍ ശാസ്ത്രത്തിന്റെ ദുരുപയോഗത്തിന് വലിയ ഉദാഹരണങ്ങളാണെന്ന് സഞ്ജീവ് ചിറക്കല്‍ പറഞ്ഞു. യുദ്ധവും ശാസ്ത്രവും തമ്മിലുള്ള ബന്ധം പഴയകാലത്ത് ശാസ്ത്രം മനുഷ്യജീവിതം മെച്ചപ്പെടുത്തുന്നതിനായിരുന്നെങ്കിലും, പിന്നീട് യുദ്ധങ്ങള്‍ കാരണം ശാസ്ത്രം പ്രധാനമായും ആയുധ വികസനത്തിലേക്ക് തിരിഞ്ഞു. റഡാര്‍, മിസൈല്‍, സ്റ്റെല്‍ത്ത് വിമാനങ്ങള്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ യുദ്ധത്തില്‍ വളര്‍ന്നു. ഇന്നത്തെ യുദ്ധങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) പ്രധാന പങ്ക് വഹിക്കുന്നു. ഇത് വേഗത്തില്‍ ലക്ഷ്യങ്ങള്‍ കണ്ടെത്താനും ആക്രമണങ്ങള്‍ നടത്താനും സഹായിക്കുന്നു, പക്ഷേ മനുഷ്യരുടെ നിയന്ത്രണം കുറയുകയും തെറ്റുകള്‍ ചെയ്യുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
പി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ച ആര്‍. വി ആചാരി ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠന്‍ നായര്‍, ഷീജ റെനീഷ്, പൊന്നമ്മദാസ് കല്പനപ്രദീപ് എന്നിവര്‍ സംസാരിച്ചു. ആര്‍.വി. പിള്ള, ഇ ആര്‍ പ്രഹ്ലാദന്‍, തങ്കമ്മ സുകുമാരന്‍ എന്നിവര്‍ കവിതകള്‍ ആലപിച്ചു പ്രദീപ് പി പി നന്ദി പറഞ്ഞു.
മലപ്പുറം: എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷമായ വെല്ലുവിളിയുമായി പി.വി. അൻവർ. ബേപ്പൂർ മണ്ഡലത്തില്‍…
കാസറഗോഡ്: കാസറഗോഡ് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ നാലര വയസുകാരി ഋതു ചന്ദ്രയാണ് പാമ്പുകടിയേറ്റ് മരിച്ചത്.…
കൊച്ചി: എക്സിറ്റ് പോൾ പ്രവചനങ്ങൾ എപ്പോഴും കൃത്യമാകണമെന്നില്ലെന്നും ജനങ്ങളുടെ വികസനത്തോടുള്ള ആഭിമുഖ്യം വോട്ടായി മാറുമെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ.…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് 1,10,480 രൂപയിലാണ്…
ബെംഗളൂരു: കൊടും ചൂടില്‍ വലഞ്ഞ് വടക്കന്‍ കര്‍ണാടക. സംസ്ഥാനത്തെ ഇതുവരെയുള്ളത്തില്‍ വെച്ച് എറ്റവും കൂടിയ താപനിലയാണ് ബീദറിൽ രേഖപ്പെടുത്തിയത്. ജില്ലയിലെ…
തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയില്‍ കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു. അമ്പൂരി കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62)…