ബെംഗളൂരു: ആർസിബിക്കെതിരെ വിമർശനവുമായി കന്നഡ രക്ഷണ വേദികെ അംഗങ്ങൾ. ആർസിബിയുടെ എക്സ് പേജ് ഹിന്ദിയിൽ ആരംഭിച്ചതിനാണ് വിമർശനം. കർണാടകക്കാരെ ടീമിൽ എടുത്തില്ലെന്നും വിമർശനമുണ്ട്. എക്സ് പേജ് കന്നഡയിലേക്ക് മാറ്റണമെന്നും കന്നഡ വികാരം മാനിക്കാതിരുന്നാൽ പ്രതിഷേധം ശക്തമാക്കുമെന്നും കർണാടക രക്ഷണ വേദികേ അംഗങ്ങൾ പറഞ്ഞു.
അതേസമയം വിരാട് കോഹ്ലി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റനായി തിരിച്ചെത്തുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന സമയമാണിത്. എട്ട് സീസണുകളില്‍ ആര്‍സിബിയെ നയിച്ച കോലിക്ക് ഒരു തവണപോലും കിരീടഭാഗ്യം ഉണ്ടായിട്ടില്ല. ഇത്തവണ കോലിക്ക് കീഴില്‍ ആ ക്ഷീണം മാറ്റാനുള്ള ഒരുക്കത്തിലാണ് ടീം. അതുകൊണ്ടുതന്നെ ശക്തമായ നിരയുമായിട്ടാണ് ആര്‍സിബി എത്തുന്നത്.
കോഹ്ലിയടക്കം നാല് ബാറ്റര്‍മാരും രണ്ട് വിക്കറ്റ് കീപ്പര്‍മാരും ഏഴ് ഓള്‍റൗണ്ടര്‍മാരും 9 ബോളര്‍മാരുമടങ്ങുന്നതാണ് ടീം. ബോളിങിലേക്ക് ഭുവനേശ്വര്‍ കുമാറിനെ എത്തിച്ചത് ടീമിന് നേട്ടമായി. ഭുവിക്കൊപ്പം ഹേസല്‍വുഡ്, നുവാന്‍ തുഷാര എന്നിവരുമുണ്ട്. ബോളിങ്ങിലും തിളങ്ങുന്ന ലിയാം ലിവിങ്സ്റ്റണും ക്രുനാല്‍ പാണ്ഡ്യയും ടീമിന് കരുത്താണ്.
TAGS: BENGALURU | SPORTS
SUMMARY: RCB Faces backlash for starting x page in hindi
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…
പാലക്കാട്: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…