ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയെ തുടർന്ന് നിർത്തിവെച്ച മാച്ചിന്റെ ടിക്കറ്റ് തുക മടക്കിനൽകുമെന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി). കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് – ആർസിബി പോരാട്ടമാണ് ശനിയാഴ്ച മഴകാരണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചത്. മത്സരം നടക്കാത്ത സാഹചര്യത്തില്‍ ആരാധകര്‍ക്ക് ടിക്കറ്റിന്റെ പണം തിരികെ നല്കുമെന്നു ആര്‍സിബി ടീം വ്യക്തമാക്കി.
ഇന്ത്യ- പാകിസ്ഥാന് സംഘര്‍ഷത്തിനു പിന്നാലെ നിര്‍ത്തിവച്ച ഐപിഎല്‍ മത്സരം ശനിയാഴ്ചയാണ് പുനരാരംഭിച്ചത്. എന്നാല്‍ തിരിച്ചു വരവിലെ ആദ്യ പോരാട്ടത്തില്‍ ഒരു പന്ത് പോലും എറിയാന്‍ ഇരുടീമുകൾക്കും സാധിച്ചില്ല. ഇതോടെയാണ് ആരാധകര്‍ നിരാശയിലായത്. മത്സരം നടക്കാത്ത സാഹചര്യത്തില്‍ ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരിച്ചു നല്കുമെന്നു ആര്‍സിബി മാനേജ്മെന്റ് വ്യക്തമാക്കി.
ഓണ്‍ലൈനായി ടിക്കറ്റെടുത്തവര്‍ക്ക് അടുത്ത 10 ദിവസത്തിനുള്ളില്‍ പണം തിരികെ വാങ്ങാനുള്ള അവസരമൊരുക്കും. ഈ മാസം 31നുള്ളില്‍ പണം കിട്ടാത്തവരുണ്ടെങ്കില്‍ ഇ-മെയില്‍ ചെയ്യണമെന്നും ടീം അറിയിച്ചിട്ടുണ്ട്. നേരിട്ട് ടിക്കറ്റെടുത്തവര്‍ ടിക്കറ്റിന്റെ ഒറിജിനല്‍ എടുത്ത സ്ഥലത്തു കാണിച്ചാല്‍ പണം തിരികെ കിട്ടും. കോംപ്ലിമെന്ററി ടിക്കറ്റുകള്‍ക്ക് പണം തിരികെ കിട്ടില്ലെന്നും ആര്‍സിബി വ്യക്തമാക്കി.
TAGS: SPORTS | IPL
SUMMARY: RCB announces ticket refunds for abandoned KKR match
തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിലെ 3 തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഈ മാസം 10ന് നടക്കും. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2,…
കൊച്ചി: നടിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. കൊച്ചി സെൻട്രല്‍ പോലീസ്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വർണ്ണവില ഉയർന്നു. പവന്റെ വില 75,200 രൂപയായാണ് ഉയർന്നത്.160 രൂപയുടെ വില വർധനവാണ് ഇന്നുണ്ടായത്. ഡോണള്‍ഡ്…
കൊല്ലം: ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ലോറി…
ഘാനയിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പ്രതിരോധ, പരിസ്ഥിതി മന്ത്രിമാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ എട്ട്…
ന്യൂഡൽഹി: അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു.…