ന്യൂഡൽഹി: ഇന്ത്യാ സഖ്യത്തിന്‍റെ പ്രവർത്തനങ്ങളില്‍ അതൃപ്‌തി പ്രകടിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അവസരം ലഭിച്ചാല്‍ സഖ്യത്തിന്‍റെ ചുമതല ഏറ്റെടുക്കാൻ തയ്യാറാണെന്നും മമത പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരിക്കെ തന്നെ ഇന്ത്യാ മുന്നണിയെ നയിക്കാന്‍ കഴിയും എന്നും തൃണമൂൽ കോൺഗ്രസ് നേതാവ് വ്യക്തമാക്കി.
കോൺഗ്രസിനോടും മറ്റ് ഇന്ത്യാ ബ്ലോക്ക് സഖ്യകക്ഷികളോടും അവരുടെ അഹങ്കാരം മാറ്റിവച്ച് മമത ബാനർജിയെ പ്രതിപക്ഷ സഖ്യത്തിൻ്റെ നേതാവായി അംഗീകരിക്കാൻ ആവശ്യപ്പെട്ട് ടിഎംസി എംപിയായ കല്യാൺ ബാനർജി രംഗത്തുവന്നതിന് പിന്നാലെയാണ് മമത ബാനര്‍ജിയുടെ പരാമർശം. മഹാരാഷ്ട്രയിൽ എക്കാലത്തെയും മോശം പ്രകടനം കാഴ്ച്ചവച്ച കോൺഗ്രസ് തോൽവി തുടർന്നപ്പോള്‍ മറുവശത്ത് ഝാര്‍ഖണ്ഡില്‍ ആർജി കാർ മെഡിക്കൽ കോളേജ് പ്രതിഷേധം പോലുള്ള വിവാദങ്ങള്‍ക്കിടയിലും ബിജെപിയെ പരാജയപ്പെടുത്തി ടിഎംസി വിജയിക്കുകയാണ് ഉണ്ടായത്.
ഇന്ത്യാ സഖ്യത്തിൽ കോൺഗ്രസാണ് തലപ്പത്തെങ്കിലും മമത ബാനർജി സഖ്യത്തിൻ്റെ കടിഞ്ഞാൺ ഏറ്റെടുക്കണമെന്നാണ് ടിഎംസി വാദിക്കുന്നത്. ഇന്ത്യാ സഖ്യത്തിൽ വ്യത്യസ്‌ത ആശയങ്ങളുളള ഇരുപതിലധികം പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടുന്നുണ്ട്. എന്നാൽ സഖ്യത്തിനകത്തെ ആഭ്യന്തര പ്രശ്‌നങ്ങളും ഏകോപനമില്ലായ്‌മയും വിവിധ കോണുകളിൽ നിന്ന് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
TAGS: NATIONAL | MAMATA BANARJEE
SUMMARY: Ready to takeover India bloc alliance says mamata banarjee
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 5നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കു കാലത്തെ…
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ 10 മണിക്കൂർ നേരത്തെ ദൗത്യത്തിന് ശേഷം പുറത്തെടുത്തു. കടുവയെ വലയിലാക്കി മയക്കുവെടി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് മൂന്നര…
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്‌കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10…
കോട്ടയം: മുൻ കടുത്തുരുത്തി എം.എല്‍.എ പി.എം. മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…