ബെംഗളൂരു: രാജനകുണ്ഡെയിൽ 4.5 കോടി രൂപ വിലയുള്ള ലഹരി വസ്തുക്കളുമായി 2 നൈജീരിയൻ പൗരൻമാരെ പോലീസ് അറസ്റ്റ് ചെയ്തു. അലാസൊനി പീറ്റർ ഒബിയോമ(35), ജോൺ വിക്ടർ അംബോമോ (28) എന്നിവരാണ് പിടിയിലായത്. ഇവരുടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് 2.82 കിലോഗ്രാം എംഡിഎംഎ, 400 ഗ്രാം ഹൈഡ്രോ കഞ്ചാവ് എന്നിവ കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബറിൽ മെഡിക്കൽ വീസയിൽ ഡൽഹിയിലെത്തിയ ഇരുവരും കാലാവധി കഴിഞ്ഞിട്ടും മടങ്ങി പോകാതെ അനധികൃതമായി രാജ്യത്ത് കഴിഞ്ഞു. തുടർന്ന് ബെംഗളൂരുവിലെത്തിയ ഇരുവരും കോളജ് വിദ്യാർഥികൾ, ഐടി ജീവക്കാർ എന്നിവർക്ക് ലഹരി വിൽപന നടത്തുകയായിരുന്നു. ഇരുചക്രവാഹനങ്ങളിൽ കറങ്ങിയാണ് ഇവർ ആവശ്യക്കാർക്ക് ലഹരി എത്തിച്ചു നൽകിയിരുന്നത്. സംശയിക്കാതിരിക്കാൻ സുരക്ഷാ ജീവനക്കാരുടെ വേഷം അണിഞ്ഞായിരുന്നു ഇടപാടുകൾ. 7 മൊബൈൽ ഫോണുകൾ, ലഹരി അളക്കുന്ന മെഷീൻ, 2.06 ലക്ഷം രൂപ എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
SUMMARY: Two Nigerians arrested for drug peddling
തൃശൂർ: നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങള് പരസ്പരം പറഞ്ഞു തീർത്തെന്ന് ഇരുവരും…
ബെംഗളൂരു : കല വെല്ഫെയര് അസോസിയേഷന് സംഘടിപ്പിക്കുന്ന 'ആദരം 2025' ജൂലൈ 13 ന് രാവിലെ 9മണി മുതല് ഹോട്ടല്…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇന്ന് വിശദമായ മെഡിക്കല് ബോർഡ്…
ബെംഗളൂരു: വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ നടത്തുന്ന ഓണാഘോഷം ‘ചിങ്ങനിലാവ് 2025’ ടിക്കറ്റ് പ്രകാശനംചെയ്തു. ആദ്യ ടിക്കറ്റ് അസോസിയേഷൻ അംഗം…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില് നേരിയ വർധന. ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ…
മലപ്പുറം: കാറിടിച്ച് തോട്ടില് വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ദേശീയപാത 66 തലപ്പാറ സർവീസ് റോഡില്‍ ഞായറാഴ്ച വൈകിട്ട്…