LATEST NEWS

റെജി ചെറിയാന് ആശ്വാസം; സൂക്ഷ്മ പരിശോധനയില്‍ തള്ളിയ പത്രിക സ്വീകരിച്ചു

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന് കുറച്ച്‌ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. റെജി ചെറിയാന്‍റെ പത്രികയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി പുനപരിശോധനയ്ക്കായി മാറ്റി വെച്ചിരുന്നു. എന്നാല്‍, ഇന്ന് കുട്ടനാട്ടെ യുഡിഎഫ് സ്ഥാനാർഥിയായ റെജി ചെറിയാന്റെ നാമനിർദേശ പത്രിക അംഗീകരിച്ചു. സത്യം ജയിച്ചെന്നെന്നും പരാജയ ഭീതി കൊണ്ടാണ് എല്‍ഡിഎഫ് പരാതി നല്‍കിയതെന്നും റെജി ചെറിയാൻ പറഞ്ഞു.

പത്രിക അംഗീകരിച്ചതിന് പിന്നാലെ പ്രതികരണം അറിയിച്ച്‌ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാൻ രംഗത്തെത്തി. പരാതി കള്ളമെന്ന് വരണാധികാരി സ്ഥിരീകരിച്ചു. ചെറിയ കാരണങ്ങള്‍ പറഞ്ഞ് പത്രിക തള്ളിക്കളയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം വരണാധികാരിയുടെ തീരുമാനം രാഷ്ട്രിയ പ്രേരിതമായിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നല്‍കുമെന്നും റെജി ചെറിയാൻ പറഞ്ഞു. പത്രികയില്‍ കേസ് വിവരങ്ങള്‍ രേഖപെടുത്താത്തത് മൂലമാണ് പത്രിക പരിശോധന മാറ്റിയത്.

SUMMARY: Reji Cherian is relieved; his nomination paper, which was rejected after close scrutiny, is accepted.

NEWS BUREAU

Recent Posts

വിഴിഞ്ഞത്തെ ആഗോള മാരിടൈം ഹബ്ബാക്കി മാറ്റും; നിർണായക തീരുമാനവുമായി കേന്ദ്രം

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…

38 minutes ago

രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; പ്രതിപക്ഷം വിട്ടുനില്‍ക്കും

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…

1 hour ago

ചിക്കമഗളൂരുവിൽനിന്നുള്ള തീർഥാടകസംഘം സഞ്ചരിച്ച പിക്കപ്പ് വാൻ ആന്ധ്രയില്‍ അപകടത്തില്‍പ്പെട്ടു; എട്ടു മരണം

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…

1 hour ago

വടക്കൻ കർണാടകയിൽ കൊടും ചൂട്; കലബുറഗിയില്‍ താപനില 44, അഞ്ച് ജില്ലകളില്‍ യെലോ അലർട്ട്

ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …

2 hours ago

IPL 2026: മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബിന് തകർപ്പൻ വിജയം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…

2 hours ago

റിപ്പർ ചന്ദ്രൻ കേസിലെ ദൃക്‌സാക്ഷി മരിച്ചനിലയിൽ

കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…

2 hours ago