ബെംഗളൂരു: രേണുകസ്വാമി സമൂഹത്തിന് ഭീഷണിയായിരുന്നുവെന്ന് കന്നഡ നടന് ദര്ശന് തോഗുദീപ. നടി പവിത്രയെ കൂടാതെ മറ്റ് പല സ്ത്രീകള്‍ക്കും രേണുകസ്വാമി നഗ്നചിത്രങ്ങള്‍ അയച്ചതായും ദർശൻ പറഞ്ഞു. അഭിഭാഷകനായ നാഗേഷ് മുഖേനയാണ് ദര്ശന് ഇക്കാര്യം കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചത്.
രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് അനുവദിച്ച ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ദർശൻ ഇക്കാര്യങ്ങൾ പറഞ്ഞത്. രേണുകസ്വാമി സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കാത്ത ആളാണെന്ന് ദര്ശന് ചൂണ്ടിക്കാട്ടി. പവിത്രയ്ക്ക് പുറമേ മറ്റ് സ്ത്രീകള്‍ക്കും ഇയാള്‍ നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കിയിട്ടുണ്ട്. ഇതിന്റെയെല്ലാം തെളിവുകൾ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും ദർശന്റെ അഭിഭാഷകൻ പറഞ്ഞു. കേസിൽ തുടർവാദം നവംബർ 28ന് നടക്കും.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ ദര്ശന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചികിത്സയ്ക്കായി ആറാഴ്ചത്തെ ജാമ്യമായിരുന്നു അനുവദിച്ചത്. ഇരുകാലുകള്‍ക്കും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്നും ഇതിന് പരിഹാരമായി ഓപ്പറേഷന് നടത്തേണ്ടതുണ്ടെന്നുമാണ് ദര്ശന് ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും പാസ്പോര്‍ട്ടും സമര്‍പ്പിക്കണമെന്ന വ്യവസ്ഥയില്‍ കോടതി ദര്ശന് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Renukaswamy menace to society, actor Darshan tells Karnataka High Court
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…
ഡമാസ്കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…
ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…