മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി മഹായുതി സഖ്യത്തില്‍ ഉണ്ടായിരുന്ന അനിശ്ചിതത്വം അവസാനിക്കുന്നു. സംസ്ഥാനത്ത് മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ച ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ പിൻമാറി. ഇതോടെ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുമെന്നുറപ്പായി.
രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാവും. എന്‍സിപിയുടെ അജിത് പവാര്‍ വീണ്ടും ഉപമുഖ്യമന്ത്രിയാവും. മറ്റൊരു ഉപമുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ വരുമോ മകന്‍ ശ്രീനാഥ് ഷിന്‍ഡെ വരുമോ എന്നതില്‍ ഇപ്പോള്‍ ഉത്തരമായിട്ടില്ല. മഹായുതി കണ്‍വീനര്‍ സ്ഥാനം ഷിന്‍ഡെ പക്ഷത്തിന് നല്‍കുമോയെന്നതിലും തീരുമാനമായിട്ടില്ല. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അനുയായികള്‍ വ്യാപകമായി രംഗത്തിറങ്ങിയിരുന്നു.
ഷിന്‍ഡെയും ഇക്കാര്യത്തില്‍ ഉറച്ചുനിന്നതോടെയാണ് സഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അനിശ്ചിതത്വമുണ്ടായത്. അതിനെ തുടര്‍ന്ന് സംസ്ഥാനത്തേക്ക് ബിജെപി കേന്ദ്ര നിരീക്ഷകരെ നിയോഗിച്ചിരുന്നു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും ഭൂപേന്ദര്‍ യാദവുമായിരുന്നു നിരീക്ഷകര്‍. ഇവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഷിന്‍ഡെ നിലപാട് മയപ്പെടുത്തിയത്.
TAGS : MAHARASHTRA
SUMMARY : Fadnavis will be the Chief Minister of Maharashtra
കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാര്‍…
ന്യൂഡല്‍ഹി: ലിവിംഗ് ടുഗദര്‍ ബന്ധത്തില്‍ നിന്നും ഒരാള്‍ പിന്മാറുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നും സ്ത്രീപീഡനം കണക്കാക്കാനാകില്ലെന്നും സുപ്രീംകോടതി. ലിവ്-ഇന്‍ ബന്ധം തകരുന്നത്…
കൊല്ലം: ആയൂർ വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരുക്ക്. കാറിലും ബസിലും സഞ്ചരിച്ചവർക്ക്…
കാസറഗോഡ്: കാസറഗോഡ് എളേരിത്തട്ടില്‍ നാലരവയസുകാരനെ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് കുട്ടിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. കുട്ടിയെ പരിയാരം ഗവ മെഡിക്കല്‍…
കൊച്ചി: റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി. പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു എന്നാരോപിച്ച് പ്രവാസി…
ഇടുക്കി: കാണാതായ പഞ്ചായത്ത് അംഗത്തെ കണ്ടെത്തി. മാങ്കുളം പഞ്ചായത്ത് നാലാം വാർഡ് അംഗം ധന്യ ഗണേശനെയാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ധന്യയെ…