കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ വീണ്ടും രാജി. കോഴിക്കോട് കോർപ്പറേഷനിലെ കൗണ്‍സിലർ അല്‍ഫോൻസ പാർട്ടിവിട്ട് ആം ആദ്‌മിയില്‍ ചേർന്നു. വീണ്ടും സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നടക്കാവ് കൗണ്‍സിലർ അല്‍ഫോൻസ രാജിവച്ചതെന്നാണ് വിവരം. പൊതുപരിപാടിയില്‍ വച്ചായിരുന്നു കോഴിക്കോട് കോർപ്പറേഷൻ മേയർക്കും ഡെപ്യൂട്ടി സെക്രട്ടറിക്കും രാജിക്കത്ത് കൈമാറിയത്.
ആംആദ്മി സ്ഥാനാര്‍ഥിയായി മാവൂര്‍ റോഡ് വാര്‍ഡില്‍ നിന്ന് മത്സരിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്, ഡെപ്യൂട്ടി സെക്രട്ടറി അടക്കമുള്ളവര്‍ പങ്കെടുത്ത പൊതുപരിപാടിയില്‍ എത്തിയാണ് അല്‍ഫോണ്‍സ രാജിക്കത്ത് നല്‍കിയത്. മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു വേദിയിലെത്തി മേയര്‍ക്ക് കത്ത് നല്‍കിയത്.
48 വര്‍ഷങ്ങള്‍ കൊണ്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ രണ്ട് മുന്നണികളും ചേര്‍ന്ന് കട്ടുമുടിക്കുകയാണെന്നും ഇക്കാര്യം ജനങ്ങള്‍ക്ക് മനസ്സിലായി തുടങ്ങിയെന്നും അല്‍ഫോണ്‍സ പറഞ്ഞു. ഈ സിസ്റ്റത്തോടുള്ള വിയോജിപ്പാണ് രാജിയിലേക്ക് നയിച്ചതെന്നും അല്‍ഫോണ്‍സ പറഞ്ഞു. സീറ്റ് കിട്ടാത്തതിലെ പ്രശ്‌നമല്ല രാജിവയ്ക്കാന്‍ കാരണമെന്നും അവര്‍ പറഞ്ഞു. കോര്‍പ്പറേഷനില്‍ നിന്ന് ഒന്നിലധികം പേര്‍ ആംആദ്മിയിലേക്ക് എത്തും.
മറ്റ് പാര്‍ട്ടികളില്‍ സ്ത്രീകളെ ഡെമ്മികളാക്കി മത്സരിപ്പിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി തനിക്കത് നേരിട്ട് അറിയാം. ജനങ്ങളോട് പ്രതിബന്ധതയുള്ളതിനാലാണ് രാജി ഇത്രത്തോളം വൈകിയത്. രാജിക്കത്ത് കൊടുക്കാന്‍ പോകുമ്പോൾ സെക്രട്ടറിക്ക് കൂടി കത്ത് നല്‍കാനാണ് മേയര്‍ പറഞ്ഞത്. ഇവിടുത്തെ അവസ്ഥ അദ്ദേഹത്തിന് നന്നായി അറിയാമെന്നും അല്‍ഫോണ്‍സ കൂട്ടിച്ചേര്‍ത്തു.
SUMMAY: Resignation from Congress again; Kozhikode councilor joins Aam Aadmi Party
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ട മെട്രോസ്‌റ്റേഷന് സമീപത്ത് നാലാം നമ്പർ ഗേറ്റിനടുത്ത് വച്ച് കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.…
ബെംഗളൂരു: കണ്ണൂർ ഇരിക്കൂർ നിലാമുറ്റം ആയിശ മൻസിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ അഷ്‌റഫ് (48) ബെംഗളൂരു)വില്‍ അന്തരിച്ചു. ശിവാജിനഗർ ഭാരതിനഗറിൽ…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യവേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുടെ സഹകരണത്തോടെ ഗാന സായാഹ്നം സംഘടിപ്പിച്ചു. ജിങ്കെതിമ്മനഹള്ളി, വാരണാസി റോഡിലെ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ ഒമ്പതുപേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്.…
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക്…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ അന്നേ ദിവസങ്ങളില്‍ നടത്താനിരുന്ന പി എസ് സി പരീക്ഷാ…