ഐഎസ്‌ആർആയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎല്‍വിയുടെ (പുഷ്പക്) അവസാന ലാൻഡിങ് പരീക്ഷണം വിജയം. ഇന്ന് രാവിലെ 7.10ന് കർണാടകയിലെ ചിത്രദുർഗ എയ്റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ വെച്ചായിരുന്നു പരീക്ഷണം. പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ (റീ-യൂസബിള്‍ ലോഞ്ച് വെഹിക്കിള്‍) ആദ്യ രണ്ടു പരീക്ഷണങ്ങളും വിജയകരമായിരുന്നു.
‘പുഷ്പക്’ എന്ന് പേരിട്ടിരിക്കുന്ന ആർഎല്‍വിയെ ലാൻഡിങ് പരീക്ഷണം നടത്തുന്നതിന് വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററില്‍ 4.5 കിലോമീറ്റർ ഉയരത്തിലും ഇറങ്ങേണ്ട റണ്‍വേയില്‍ നിന്ന് 4 കിലോമീറ്റർ ദൂരത്തിലും എത്തിച്ച ശേഷം വിട്ടയച്ചു. അവിടെ നിന്ന് 500 മീറ്റർ ദൂരം മാറി സഞ്ചരിച്ച് ആർഎല്‍വി റണ്‍വേയിലേക്ക് നേരിട്ട് ഇറങ്ങാവുന്ന ദിശയിലേക്കെത്തി. ദിശ കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന പുതിയ ദിശാ സൂചക ആല്‍ഗരിതം വിക്രം സാരാഭായ് സ്പേസ് സെന്റർ വികസിപ്പിച്ചിട്ടുണ്ട്.
അടുത്ത ഘട്ടം ബഹിരാകാശത്തു പോയി മടങ്ങിയെത്തുന്ന വാഹനത്തെ (ഓർബിറ്റല്‍ റീ എൻട്രി വെഹിക്കിള്‍ – ഒആർവി) ഭൂമിയിലിറക്കുന്ന പരീക്ഷണങ്ങളാണ്. വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാവുന്ന വാഹനം എന്ന പേര് നിലനിർത്തി, ആദ്യതവണ മുതല്‍ ഒരേ വാഹനം തന്നെയാണ് ലാൻഡിങ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്.
ജെ മുത്തു പാണ്ഡ്യനാണ് മിഷൻ ഡയറക്ടർ. വെഹിക്കിള്‍ ഡയറക്ടർ ബി കാർത്തിക്. ഐഎസ്‌ആർഒ ചെയർമാൻ എസ് സോമനാഥ്, വിഎസ്‌എസ്‌സി ഡയറക്ടർ ഡോ എസ് ഉണ്ണികൃഷ്ണൻ നായർ എന്നിവർ ദൗത്യം നിറവേറ്റിയ ടീമിനെ അഭിനന്ദിച്ചു.
TAGS: ISRO| RLV| KARNATAKA|
SUMMARY: ISRO successfully conducts 3rd and final landing experiment of Reusable Launch Vehicle ‘Pushpak’
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലും തമിഴ്നാട്ടിലും റെക്കോർഡ് പോളിങ്. വൈകിട്ട് 6 മണി വരെയുള്ള കണക്കുകൾ പ്രകാരം ബംഗാളിൽ പോളിങ്…
കാസറഗോഡ് : ട്രെയിന്‍ കടന്നുപോകുന്നതിനിടെ കാറ്റടിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. കാസറഗോഡ് ചെങ്കള നാലാംമൈൽ തൈവളപ്പിലെ താഹിർ…
കോഴിക്കോട്: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളിയും പിടിയില്‍. അടിവാരം സ്വദേശിനി…
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം,…
കൊല്ലം: കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍…
തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടുന്നതിനിടെ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും…