Categories: KERALATOP NEWS

തിരുപ്പൂരില്‍ വാഹനാപകടം: മലയാളി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട് തിരുപ്പൂരിന് സമീപത്ത് കാങ്കയത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നാര്‍ സ്വദേശികളായ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഗൂഡാര്‍വിള സ്വദേശിയും ഇപ്പോള്‍ കുറ്റിയാര്‍വാലിയില്‍ താമസിക്കുന്ന നിക്‌സണ്‍ എന്ന് വിളിക്കുന്ന രാജയും കുടുംബവും സഞ്ചരിച്ചിരിച്ചിരിച്ചിരുന്ന വാഹനം ആണ് അപകടത്തില്‍പ്പെട്ടത്.

നിക്‌സണ്‍ രാജ, ഭാര്യ ജാനകി, മകള്‍ കൈമി എന്നിവരാണ് മരിച്ചത്. കേരളവിഷന്‍ കേബിള്‍ ടിവി ഓപ്പറേറ്ററാണ് നിക്സണ്‍. ഇവർക്കൊപ്പം ഉണ്ടായിരുന്ന നിക്‌സന്റെ മറ്റൊരു മകള്‍ ഗുരുതര പരുക്കുകളോടെ കാങ്കയം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം കാങ്കയത്തിന് പോയ ഇവര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ തിരിച്ചു മൂന്നാറിലേക്ക് വരുമ്പോഴാണ് കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് അരികിലെ മരത്തില്‍ ഇടിച്ചത്. രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്.

TAGS : ACCIDENT
SUMMARY : Road accident in Tiruppur: Three members of a Malayali family die

Savre Digital

Recent Posts

രണ്ടാം ഘട്ട ചർച്ചയ്ക്ക് മുന്നെ കനത്ത ഭീഷണി; കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ തകർ‌ക്കുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,​എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…

6 minutes ago

വോട്ട് ചെയ്യാൻ മഷി പുരട്ടിയ വിരലിലെ തൊലിയടർന്നതായി പരാതി; നഷ്ടപരിഹാരം വേണമെന്ന് യുവാവ്

കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…

44 minutes ago

സുനില്‍ തോമസ് മണ്ണിലിന് സ്വീകരണം നല്‍കി

ബെംഗളൂരു: കേരള തദ്ദേശ തിരഞ്ഞെടുപ്പില്‍ പുനലൂര്‍ നഗരസഭയിലേ നെല്ലിപ്പള്ളി വാര്‍ഡില്‍ നിന്ന് വിജയിച്ച കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട്…

55 minutes ago

‘പാടാം നമുക്ക് പാടാം’; സംഗീതം പെയ്തിറങ്ങി കേരളസമാജം സംഗീത സന്ധ്യ

ബെംഗളൂരു: ബെംഗളൂരുവിലെ സംഗീത പ്രേമികള്‍ക്ക് അവസരമൊരുക്കി കേരളസമാജം സംഘടിപ്പിച്ച പാടാം നമുക്ക് പാടാം സംഗീത പരിപാടി ഹൃദ്യമായ അനുഭവമായി. ഇന്ദിരാ…

1 hour ago

പാലക്കാടൻ കൂട്ടായ്മ കന്നഡ പഠന ക്ലാസ് ആരംഭിച്ചു

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന കന്നഡ പഠന ക്ലാസിന്റെ രണ്ടാമത്തെ ബാച്ചുകൾ ആരംഭിച്ചു. രാമമൂർത്തി നഗര്‍ ഓഫീസിൽ…

1 hour ago

ബന്ധുവുമായി ആശുപത്രിയിലേക്ക് പോകവെ യുവതി വാഹനാപകടത്തില്‍ മരിച്ചു

അമ്പലപ്പുഴ: രോഗിയായ ബന്ധുവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. പുന്നപ്ര പാലപ്പറമ്പ് വീട്ടില്‍ സോണിമോൻ-മിനിമോള്‍ ദമ്പതികളുടെ മകള്‍ സ്വാതി…

2 hours ago