LATEST NEWS

ഹുൻസൂരിൽ മലയാളിയുടെ ജ്വല്ലറിയിൽ കവർച്ച നടത്തിയ സംഭവം: 2 പേർ പിടിയിൽ

ബെംഗളൂരു: മൈസൂരുവിനടുത്ത ഹുന്‍സൂരില്‍ ഇരിക്കൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ നിന്നു 10 കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ 2 പേരെ ബിഹാറില്‍ നിന്നു പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ദര്‍ഭംഗ നിവാസിയായ ഋഷികേശ് സിംഗ് എന്ന ഛോട്ടു സിംഗ്, ഭഗല്‍പൂര്‍ ജില്ലയിലെ പങ്കജ് കുമാര്‍ എന്ന സതുവ എന്നിവരെയാണു ബിഹാര്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ (എസ്ടിഎഫ്) ബാങ്ക് ആന്‍ഡ് ജ്വല്ലറി സെല്ലിന്റെ സഹായത്തോടെ മൈസൂരു പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും മോഷ്ടിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തു.

പങ്കജ് കുമാറിനെതിരെ കര്‍ണാടക, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ കേസുകളുള്ളതായി പോലീസ് പറഞ്ഞു. മറ്റു പ്രതികളെയും തൊണ്ടി മുതലും കണ്ടെത്താനുള്ള ശ്രമം നടക്കുന്നതായി മൈസൂരു പോലീസ് സൂപ്രണ്ട് (എസ്.പി.) മല്ലികാർജുൻ ബാലദണ്ടി പറഞ്ഞു.

ഡിസംബര്‍ 28ന് ഉച്ചയോടെയാണ് രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം തോക്കുചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നത്. സംഭവത്തില്‍ ബിഎന്‍എസ് സെക്ഷന്‍ 310(2)/351(2), ആയുധ നിയമം 3/25 എന്നിവ പ്രകാരം ഹുന്‍സൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് അന്വേഷിക്കുന്നതിനായി ഡിഎസ്പി ആനന്ദ് കുമാറിന്റെ നേതൃത്വത്തില്‍ ബാങ്ക് ആന്‍ഡ് ജ്വല്ലറി സെല്ലിന്റെ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.
SUMMARY: Robbery incident at a jewelry store: 2 people arrested

 

NEWS DESK

Recent Posts

കാ​സ​റഗോഡില്‍ വാഹനാപകടം; ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

കാ​സ​റ​ഗോ​ഡ്: കാ​സ​​റഗോ​ഡ് പൊ​യ്നാ​ച്ചി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. മം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ആ​സി​ഫ്, ഷെ​ഫീ​ഖ് എ​ന്നി​വ​രാ​ണ്…

2 minutes ago

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിർണായക നീക്കവുമായി ഇ ഡി; ബെംഗളൂരു അടക്കം 21 ഇടത്ത് റെയ്ഡ്

കൊച്ചി:  ശബരിമല സ്വര്‍ണക്കൊള്ളയില്‍ വ്യാപക റെയ്ഡുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .പ്രതികളുടെ വീടുകളില്‍ ഉള്‍പ്പെടെ 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന.…

29 minutes ago

ബാഡ്മിന്റൺ കോർട്ടിലെ ഇതിഹാസം; സൈന നെഹ്‌വാൾ വിരമിച്ചു

ന്യൂഡൽഹി: ബാഡ്മിന്‍റൺ കോർട്ടിൽ ഇന്ത്യയ്ക്കായി വിസ്മയങ്ങൾ തീർത്ത സൈന നെഹ്‌വാൾ വിരമിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി താരം കളിയിൽ നിന്ന്…

1 hour ago

ദീപക്കിന്റെ ആത്മഹത്യ; യുവതിക്കെതിരെ അന്വേഷണം ഊർജിതമാക്കി പോലീസ്

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.…

2 hours ago

റോഡ് മുറിച്ചു കടക്കുന്നതിനിടെ എട്ടുവയസ്സുകാരനും അമ്മയും ബസിടിച്ച് മരിച്ചു

ബെംഗളൂരു: ബെംഗളൂരു വിവേക് നഗര്‍ ഈജിപുരയിൽ റോഡ് മുറിച്ചു കടക്കുമ്പോൾ കോളേജ് ബസ്സിടിച്ച് എട്ടുവയസ്സുകാരനും അമ്മയും മരിച്ചു. ആന്ധ്ര സ്വദേശിനിയായ…

2 hours ago

മെട്രോ യെല്ലോ ലൈനില്‍ എട്ടാം ട്രെയിന്‍; ഇനി സർവീസ് ഇടവേള എട്ടുമിനിറ്റ്

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ എട്ടാമത്തെ ട്രെയിന്‍ കൂടി സര്‍വീസിന് എത്തി. കൊൽക്കത്തയിൽനിന്നും ആറു കോച്ചുകളുള്ള ട്രെയിന്‍ തിങ്കളാഴ്ച…

2 hours ago