ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ സെമി ഉറപ്പിച്ച ഇന്ത്യക്ക് കനത്ത തിരിച്ചടി. ന്യൂസിലൻഡിനെതിരെയുള്ള ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ കളിച്ചേക്കില്ല. മാർച്ച് രണ്ടിന് ദുബായിലാണ് മത്സരം. പാക് ടീമിന് എതിരെയുള്ള മത്സരത്തിന് ശേഷം രോഹിത് ശർമയെ പേശിവലിവ് അലട്ടുന്നുണ്ടെന്നാണ് സൂചന. ത്രോ ഡൗൺ സ്പെഷ്യലിസ്റ്റുകളെയും രോഹിത് ശർമ പരിശീലന സെഷനുകളിൽ നേരിട്ടില്ല.
സ്ട്രെംഗ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച് സോഹം ദേശായിക്കൊപ്പം താരം ജോഗിങ് ആരംഭിച്ചിരുന്നു. നെറ്റ് സെഷനിലുടനീളം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറുമായി മറ്റു പരിശീലകരുമായും ചർച്ചകളിലായിരുന്ന താരം ഒരു പന്ത് പോലും നേരിട്ടതുമില്ല. ന്യൂസിലൻഡിനെതിരെയുള്ള മത്സരമാകും പോയിന്റ് ടേബിളിൽ ഇന്ത്യയുടെ സ്ഥാനം തീരുമാനിക്കുക. ബംഗ്ലാദേശ്, പാകിസ്താൻ എന്നിവർക്കെതിരെയുള്ള വിജയത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്.
TAGS: SPORTS
SUMMARY: Rohit Sharma might be rested for New Zealand game
തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വക്കം ആങ്ങാവിളയിലുണ്ടായ അപകടത്തിൽ കായിക്കര കടവിൽ അബി, വക്കം ചാമ്പാവിള…
ബെംഗളൂരു: യെലഹങ്ക കൊഗിലു വില്ലേജിലെ ഫക്കീർ കോളനിയിൽ അനധികൃത നിർമാണങ്ങൾ പൊളിച്ച സംഭവത്തിൽ പ്രതികരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ…
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഹോട്ടലുകളിലെ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി…
ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ വിവിധ കോർപ്പറേഷനുകളും പോലീസും. കോർപ്പറേഷന്റെ അധികാരപരിധിയിലുള്ള എല്ലാ…
കോട്ടയം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ടു ചെയ്ത സംഭവത്തില്‍ കുമരകം ബിജെപിയില്‍ നടപടി. വിപ്പ്…
ഇടുക്കി: കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചരൽവിളയിൽ മേരി(63)യാണ് മരിച്ചത്.വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. വീട്ടിലെത്തിയ…