ബെംഗളൂരു: നാറ്റോ ആയുധങ്ങളെ വരെ തകർക്കാൻ ശേഷിയുള്ള ലാൻസെറ്റ്- ഇ ലോയിറ്ററിങ് മ്യൂണിഷൻ സംവിധാനം എയ്റോ ഇന്ത്യയിൽ അവതരിപ്പിച്ച് റഷ്യ. യുക്രൈൻ- റഷ്യ യുദ്ധത്തിൽ നാറ്റോയുടെ ആയുധങ്ങളെ നിശ്ചലമാക്കാൻ സാധിക്കുന്ന ആയുധം കൂടിയാണിത്. 51-ഇ, 52-ഇ എന്ന ഗൈഡഡ് മ്യൂണിഷൻ കാരിയറുകൾ, സെഡ്-16 ഇ എന്ന നിരീക്ഷണ ഡ്രോൺ എന്നിവയടങ്ങുന്നതാണ് ലാൻസെറ്റ് സംവിധാനം. റഷ്യൻ കമ്പനിയായ സലാ എയ്റോ ഗ്രൂപ്പാണ് ഇത് വികസിപ്പിച്ചത്. കലാനിഷ്കോവ് തോക്കുകൾ നിർമ്മിക്കുന്ന കമ്പനിയുടെ ഉപസ്ഥാപനമാണ് സലാ എയ്റോ ഗ്രൂപ്പ്. യുക്രൈനെ സഹായിക്കാനായി നാറ്റോ രാജ്യങ്ങൾ നൽകിയ ആയുധങ്ങളിൽ 45 ശതമാനവും നശിപ്പിച്ചത് ഈ ആയുധമാണ്.
റഷ്യയ്ക്ക് പുറമെ യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് തങ്ങളെ വ്യോമശക്തി എയ്റോ ഇന്ത്യയിൽ പ്രദർശിപ്പിച്ചത്. ഇതിനിടെ ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്‌റോസ്‌പേസ്, തങ്ങളുടെ നവീകരിച്ച ബ്രഹ്മോസ് എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈൽ, എയ്‌റോ ഇന്ത്യ 2025 ന്റെ ഭാഗമായി തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ തീരുമാനമായിട്ടുണ്ട്. കമ്പനിയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ജൈതീർത്ത് ആർ. ജോഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വേഗതക്കും കൃത്യതയ്ക്കും പേരുകേട്ട ബ്രഹ്‌മോസ് മിസൈലുകള്‍ക്ക് രാജ്യാന്തര ആയുധ വിപണിയില്‍ ആവശ്യക്കാരേറെയാണ്.
TAGS: AERO INDIA
SUMMARY: Russia showcases Lancet e in aero India
തൃശൂർ: വിയ്യൂർ പോലീസ് ആളുമാറി കസ്റ്റഡിയില്‍ എടുത്ത യുവാവിനു നേരെ പോലീസിന്റെ മർദനം. യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്നാണ് പരാതി.…
ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…
കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…