തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും പ്രതിഷേധവുമായി പ്രതിപക്ഷം. ശബരിമല വിഷയം ഉയർത്തിയാണ് ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. ദേവസ്വം മന്ത്രി രാജിവെക്കുന്നതുവരെയും ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുന്നതുവരെയും സഭാ നടപടികളുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഇക്കാര്യം അറിയിച്ചത്. പ്രതിഷേധങ്ങള്‍ക്കിടെ ചോദ്യോത്തര വേളയ്ക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ട് പ്രതിപക്ഷം ബഹളം വെച്ചു. വിഷയം ചർച്ച ചെയ്യണമെങ്കില്‍ നോട്ടീസ് നല്‍കണമെന്ന് സ്പീക്കർക്ക് വേണ്ടി എം.ബി രാജേഷ് ആവശ്യപ്പെട്ടു. തുടർന്ന്, പ്രതിപക്ഷത്തിന്റെ തുടർച്ചയായ പ്രതിഷേധത്തില്‍ സ്പീക്കർ ക്ഷുഭിതനായി.
ഇന്നലെ സഭയുടെ ഗാലറിയില്‍ വിദ്യാർഥികള്‍ നിറഞ്ഞിരിക്കുമ്പോഴാണ് പ്രതിഷേധം നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പീക്കറുടെ മുഖം മറച്ചുകൊണ്ടുള്ള പ്രതിഷേധ രീതിയെ അദ്ദേഹം വിമർശിച്ചു. “ഇതാണോ കുട്ടികള്‍ കണ്ട് പഠിക്കേണ്ടത്? ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല” എന്നും സ്പീക്കർ പറഞ്ഞു.
SUMMARY: Sabarimala gold loot; Opposition protests in the Assembly today
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉച്ചക്കടയില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വയോധിക മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്.…
കണ്ണപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യം മുന്നണി സ്ഥാനാർഥി ഒരു സീറ്റില്‍ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പത്താം വാർഡ് തൃക്കോത്താണ്…
ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ട്രാൻസ്‌വുമണ്‍ അരുണിമ എം. കുറുപ്പിന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചു.…
മുംബൈ: മയക്കുമരുന്ന് ഇടപാടുമായ ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പോലീസ് നോട്ടിസ് അയച്ചു. അധോലോക…
ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുളളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ…