LATEST NEWS

ശബരിമല സ്വര്‍ണക്കൊള്ള; കെ.പി. ശങ്കരദാസിന്‍റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന്‍റെ ജാമ്യാപേക്ഷ തള്ളി. ശങ്കരദാസിന്‍റെ രണ്ട് ജാമ്യഹർജികളും വിജിലൻസ് കോടതിയാണ് തള്ളിയത്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. ശങ്കരദാസിന്‍റെ മെഡിക്കല്‍ റിപ്പോർട്ടുകള്‍ അടക്കം കോടതി പരിശോധിച്ചെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു.

കട്ടിളപ്പാളി ദ്വാരപാലക കേസുകളില്‍ പ്രതിയാണ് ശങ്കരദാസ്. ജനുവരി 14 നാണ് ശങ്കരദാസ് രണ്ട് കേസുകളിലും അറസ്റ്റിലായത്. എ. പത്മകുമാർ പ്രസിഡന്‍റായിരുന്ന ബോർഡില്‍ അംഗമായിരുന്നു ശങ്കരദാസ്.

SUMMARY: Sabarimala gold theft case: KP Shankaradas’ bail plea rejected

NEWS BUREAU

Recent Posts

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു

തൃശ്ശൂർ: തൃശ്ശൂർ മുണ്ടക്കിത്തോട് വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലൈസൻസി സതീശനും വിടവാങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി. ശരീരത്തില്‍…

13 minutes ago

വിരമിച്ചിട്ടും കാറില്‍ ത്രീ സ്റ്റാര്‍ ബോര്‍ഡ്; ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം

തിരുവനന്തപുരം: വിരമിച്ച്‌ മൂന്ന് വര്‍ഷമായിട്ടും സ്വകാര്യ കാറിലെ ഔദ്യോഗിക മുദ്ര മാറ്റാത്തതില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട്…

43 minutes ago

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന് യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുത്ത പത്ത് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

മോസ്‌കോ: റഷ്യൻ സൈന്യത്തില്‍ ചേർന്ന് യുക്രെയിനുമായി യുദ്ധത്തിലേർപ്പെട്ട പത്ത് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ. റഷ്യയിലേക്ക് പോയ 26 ഇന്ത്യക്കാരെക്കുറിച്ച്‌…

1 hour ago

മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ടു കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു

മലപ്പുറം: വളാഞ്ചേരിയിൽ കഠിനമായ ചൂടിനെത്തുടർന്ന് രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു. പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ്-ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുള്ള…

3 hours ago

ബി ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

എറണാകുളം: സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. നേരത്തെയും പല തവണ രാജിസന്നദ്ധത ബി…

3 hours ago

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി…

4 hours ago