കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ ജയില്‍ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എൻ വാസുവിന് സ്വാഭാവിക ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് പഴുതാക്കിയാണ് ഇപ്പോള്‍ കേസിലെ പ്രതിയായ എൻ വാസുവും ജാമ്യം നേടുന്നത്. ദേവസ്വം മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ വാസു കട്ടിള പാളി കേസിലെ മൂന്നാം പ്രതിയാണ്.
റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് ജാമ്യം തേടി വാസു കോടതിയെ സമീപിച്ചത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതികളില്‍ എൻ വാസു അടക്കം ഇതുവരെ അഞ്ചുപേരാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു, എസ് ശ്രീകുമാർ, സുധീഷ് കുമാർ എന്നിവർക്ക് നേരത്തെ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.
SUMMARY: Sabarimala gold theft case: N Vasu granted bail
തൃശ്ശൂർ: തൃശ്ശൂർ മുണ്ടക്കിത്തോട് വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലൈസൻസി സതീശനും വിടവാങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി. ശരീരത്തില്‍…
തിരുവനന്തപുരം: വിരമിച്ച് മൂന്ന് വര്‍ഷമായിട്ടും സ്വകാര്യ കാറിലെ ഔദ്യോഗിക മുദ്ര മാറ്റാത്തതില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട്…
മോസ്‌കോ: റഷ്യൻ സൈന്യത്തില്‍ ചേർന്ന് യുക്രെയിനുമായി യുദ്ധത്തിലേർപ്പെട്ട പത്ത് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ. റഷ്യയിലേക്ക് പോയ 26 ഇന്ത്യക്കാരെക്കുറിച്ച്…
മലപ്പുറം: വളാഞ്ചേരിയിൽ കഠിനമായ ചൂടിനെത്തുടർന്ന് രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു. പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ്-ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുള്ള…
എറണാകുളം: സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. നേരത്തെയും പല തവണ രാജിസന്നദ്ധത ബി…
കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി…