അയോധ്യ-ഫൈസാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന പാതയായ രാംപഥിന്റെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യത്തിന്റെയും മാംസത്തിന്റെയും വില്‍പ്പന നിരോധിച്ച് കോര്‍പ്പറേഷന്‍. പ്രദേശത്ത് മദ്യവും മാംസവും നിരോധിക്കുന്നതിനുള്ള പ്രമേയം അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇന്ന് അംഗീകരിക്കുകയായിരുന്നു.
രാംപഥിലാണ് രാമക്ഷേത്രം സ്ഥിതിചെയ്യുന്നത്. പാന്‍, ഗുട്ക, ബീഡി, സിഗരറ്റ്, അടിവസ്ത്രങ്ങള്‍ എന്നിവയുടെ പരസ്യങ്ങള്‍ക്കും നിരോധനം ബാധകമാണ്. അയോധ്യയില്‍ മദ്യവും മാംസവും വില്‍ക്കുന്നതിന് നേരത്തേ തന്നെ വിലക്കുണ്ട്. എന്നാല്‍, ഫൈസാബാദ് നഗരത്തിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ രാംപഥിലേക്കും നിയന്ത്രണങ്ങള്‍ വ്യാപിപ്പിക്കാനാണ് പുതിയ പ്രമേയം ലക്ഷ്യമിടുന്നത്.
അയോധ്യ മേയര്‍ ഗിരീഷ് പതി ത്രിപാഠിയാണ് വ്യാഴാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. നഗരത്തിന്റെ യഥാര്‍ഥ ആത്മീയ ഭാവം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് നിരോധനം നടപ്പിലാക്കുന്നതെന്ന് മേയര്‍ പറഞ്ഞു. മേയര്‍, ഡെപ്യൂട്ടി മേയര്‍, 12 കോര്‍പ്പറേറ്റര്‍മാര്‍ എന്നിവരടങ്ങുന്ന അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്.
TAGS : LATEST NEWS
SUMMARY : Sale of meat and liquor banned within 14 km radius of Rampath in Ayodhya
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭയിൽ പാസാക്കി. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ്…
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവ ത്തിൽ ഒരാൾ അറസ്റ്റിൽ .ചിത്രദുർഗയിലെ ഗവൺമെൻ്റ് വിമൺസ്…
തിരുവനന്തപുരം: ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും…
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. തിങ്കളാഴ്ച്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ്…