മടിക്കേരി: മലയാളി യുവതി ശരണ്യ കുടകിലെ തടിയൻഡമോള്‍ മലനിരകളില്‍ ട്രക്കിങ്ങിനിടെ കാണാതായ സംഭവത്തെത്തുടർന്ന് മേഖലയില്‍ ട്രക്കിങ്ങിന് കർണാടക വനംവകുപ്പ് താല്‍ക്കാലിക വിലക്കേർപ്പെടുത്തി. ഏപ്രില്‍ 11 വരെ ട്രക്കിങ്ങ് പാതകള്‍ അടച്ചിടാനാണ് തീരുമാനം. വനമേഖലയിലെ അപകടസാധ്യതകള്‍ കണക്കിലെടുത്തും സുരക്ഷാ സംവിധാനങ്ങള്‍ പുനഃപരിശോധിക്കുന്നതിനുമാണ് ഈ നടപടി.
ട്രക്കിങ്ങ് പാതകളില്‍ കൃത്യമായ അടയാളങ്ങള്‍ സ്ഥാപിക്കുമെന്നും വരുംദിവസങ്ങളില്‍ സുരക്ഷാ പ്രോട്ടോക്കോളുകളില്‍ മാറ്റം വരുത്തുമെന്നും മടിക്കേരി ഡിസിഎഫ് അറിയിച്ചു. ഏപ്രില്‍ രണ്ടാം തീയതി ഒമ്പതംഗ സംഘത്തിനൊപ്പം ട്രെക്കിങ്ങിന് പോയ ശരണ്യ വഴിതെറ്റി കാടിനുള്ളില്‍ അകപ്പെടുകയായിരുന്നു. നാല് ദിവസത്തെ വിപുലമായ തിരച്ചിലിനൊടുവില്‍ ഏപ്രില്‍ അഞ്ചിനാണ് ശരണ്യയെ കണ്ടെത്താനായത്.
ആനകളുടെ സാന്നിധ്യമുള്ള ഉള്‍വനത്തിലെ പാറക്കെട്ടിന് മുകളിലായിരുന്നു യുവതി കഴിഞ്ഞിരുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെയുള്ളവർ കർണാടക സർക്കാരുമായി ബന്ധപ്പെട്ട് തിരച്ചില്‍ ഊർജ്ജിതമാക്കാൻ ഇടപെടലുകള്‍ നടത്തിയിരുന്നു.
SUMMARY: Saranya’s disappearance: Temporary ban on Thadiandamol trekking
തിരുവനന്തപുരം: വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് നിര്‍ദേശം നല്‍കി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍…
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ഇലക്ട്രിസിറ്റി വർക്കർ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം) -…
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളില്‍ നൂറു കോടിയിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന്…
ബെംഗളൂരു: മൈസൂരു ജില്ലയിലെ കെ.ആർ. നഗർ, പെരിയപട്ടണ താലൂക്കുകളിൽ കാവേരി നദിയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസില്‍ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം…
മലപ്പുറം: തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന,(30) മകൻ അമൻ…