LATEST NEWS

സത്യസായിബാബ ജന്മശതാബ്ദി; പുട്ടപര്‍ത്തിയിലേക്ക് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍

ബെംഗളൂരു: ശ്രീ സത്യസായിബാബ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് പുട്ടപര്‍ത്തി പ്രശാന്തി നിലയത്തിലേക്ക് തിരുവനന്തപുരത്തു നിന്നുൾപ്പെടെ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. 14 മുതൽ 24 വരെയാണു സ്പെഷൽ സർവീസ്. തിരുവനന്തപുരം നോർത്ത്-പ്രശാന്തിനിലയം, ഭുവനേശ്വർ-ബെംഗളൂരു കന്റോൺമെന്റ്, ശ്രീകാകുളം റോഡ്-ബെംഗളൂരു കന്റോൺമെന്റ്, അരക്ക് വാലി-യെലഹങ്ക, സംബാൽപുർ-ബെംഗളൂരു കന്റോൺമെന്റ് എന്നീ സ്പെഷലുകൾ ബെംഗളൂരു വഴി കടന്നുപോകും.

തിരുവനന്തപുരം നോർത്തിൽനിന്ന് പ്രശാന്തി നിലയത്തിലേക്കുള്ള ട്രെയിന്‍ (06093) നവംബർ 19, 21 തീയതികളിൽ വൈകീട്ട് 6.05-ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 11-ന് പ്രശാന്തി നിലയത്തിലെത്തും. തിരിച്ച് (06094) നവംബർ 20, 22 തീയതികളിൽ രാത്രി ഒമ്പതു മണിക്ക് പ്രശാന്തി നിലത്തിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് വൈകീട്ട് 3.55-ന് തിരുവനന്തപുരം നോർത്തിലെത്തും. കൊല്ലം, കോട്ടയം, പാലക്കാട്, സേലം, വൈറ്റ്ഫീൽഡ്, കൃഷ്ണരാജപുരം, ഹിന്ദുപുർ വഴിയാണ് യാത്ര.
SUMMARY: Sathya Sai Baba’s birth centenary; More special trains to Puttaparthi

NEWS DESK

Recent Posts

മസ്തിഷ്ക മരണം സംഭവിച്ച യുവ ഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും

കൊല്ലം: കൊല്ലത്ത് നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും. ഉമയനല്ലൂർ…

23 minutes ago

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ  സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ…

1 hour ago

ഇൻഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു; വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന് ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു. പൈലറ്റ് സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട്…

2 hours ago

സാമൂഹ്യ അനുഭവങ്ങളുടെ സര്‍ഗ്ഗാത്മക രചനകള്‍

മുഹമ്മദ് കുനിങ്ങാടിന്റെ 'ഗോഡ്സ് ഓൺ ചങ്ക്' വായനാനുഭവം -വല്ലപ്പുഴ ചന്ദ്രശേഖരൻ ഒട്ടനവധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന പലർക്കും അവരുടേതായ രീതിയിൽ ഓരോ…

3 hours ago

ശബരിമല യുവതീ പ്രവേശം; എം.സ്വരാജിന്റെ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി

കൊല്ലം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ സിപിഎം നേതാവ് എം സ്വരാജിനെതിരേ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…

3 hours ago

മതപരിവർത്തന ആരോപണം; മലയാളി വൈദികനും ഭാര്യയും ഉൾപ്പെടെ 12പേർ മഹാരാഷ്‌ട്രയിൽ അറസ്റ്റിൽ

മുംബൈ: മഹാരാഷ്‌ട്രയിൽ മതപരിവർത്തനം ആരോപിച്ച്‌ മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റു ചെയ്‌തു. ക്രിസ്‌മസ് പ്രാർഥന യോഗത്തിനിടെ നാഗ്പുർ ഷിംഗോഡിയിലാണ് സിഎസ്ഐ…

4 hours ago