LATEST NEWS

‘നല്ല പിതാവിനുണ്ടായ ഒരാളും എന്നെ മോശം പറയില്ല, കളിക്കുമ്പോൾ നോക്കി കളിക്കണം’; സ്നേഹയ്ക്കെതിരെ വീണ്ടും സത്യഭാമ

കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ആർഎല്‍വി രാമകൃഷ്ണനെ വിമർശിച്ച സത്യഭാമയ്ക്ക് എതിരെ സ്നേഹ പ്രതികരിച്ചതായിരുന്നു ഇതിന് കാരണം. ഇപ്പോഴിതാ വീണ്ടും സ്നേഹയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് സത്യഭാമ. ഒപ്പം ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

ആർഎല്‍വി രാമകൃഷ്ണനെ വിമർശിച്ച സത്യഭാമയ്ക്കെതിരെ സ്നേഹ പ്രതികരിച്ചതായിരുന്നു ഇതിന് പിന്നില്‍. വ്യക്തിപരമായ അധിക്ഷേപത്തിന് പുറമെ സ്നേഹയ്ക്ക് എതിരെ ബോഡി ഷെയ്മിങ്ങും സത്യഭാമ നടത്തി. ഇപ്പോഴിതാ വീണ്ടും സ്നേഹയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് സത്യഭാമ. ഒപ്പം ഒരു വിഡിയോയും പങ്കുവച്ചിട്ടുണ്ട്. “നല്ല കുടുംബത്തില്‍ നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല. ഓവർ സ്മാർട്ട് കളിക്കുമ്ബോള്‍ ആളും തരവും നോക്കി കളിക്കണം. എന്നെ പറഞ്ഞതിനുള്ള മറുപടി മാത്രമേ ഞാൻ കൊടുത്തിട്ടുള്ളൂ”.- എന്നാണ് സത്യഭാമ സോഷ്യല്‍‌ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം സത്യഭാമയെ വിമർശിച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ”പിണ്ഡോദരി മോളെ” എന്ന് പറഞ്ഞു കൊണ്ടാണ് സ്നേഹക്കെതിരെ കഴിഞ്ഞ ദിവസം സത്യഭാമ വിഡിയോ പങ്കുവച്ചത്. സ്നേഹയുടെ ഭർത്താവ് ശ്രീകുമാർ കേസില്‍പ്പെട്ടതിനെ പരിഹസിക്കുകയും പൊതുവേദിയില്‍ വച്ച്‌ കാണുമ്പോൾ ഇതിന് മറുപടി നല്‍കുമെന്നും വിഡിയോയില്‍ സത്യഭാമ ഭീഷണി മുഴക്കിയിരുന്നു.

SUMMARY: ‘No one with a good father would say bad things about me, I should play with caution’; Satyabhama again against Sneha

NEWS BUREAU

Recent Posts

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരേ വിചാരണ കോടതി. കോടതി അലക്ഷ്യ പരാതികള്‍ പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം.…

14 hours ago

കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…

15 hours ago

പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകളിൽ വ്യാഴാഴ്ച അവധി

തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി,…

16 hours ago

ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ…

16 hours ago

ഗോൾഡൻ ഗ്ലോബ്‌സ് 2026; തിമോത്തി ചാലമെറ്റ് മികച്ച നടൻ, തിളങ്ങി അഡോളസൻസ്

കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…

17 hours ago

പിഎസ്‌എല്‍വി-സി 62 കുതിച്ചുയര്‍ന്നു; 16 ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക്

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ പിഎസ്‌എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…

18 hours ago