ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡി. കെ. ശിവകുമാറിനെതിരെ സിബിഐ അന്വേഷണം പിൻവലിച്ച തീരുമാനത്തിനെതിരായ ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. നാലാഴ്ചക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
സിബിഐ അന്വേഷണം പിൻവലിച്ച കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ ബിജെപി എംഎൽഎ ബസൻഗൗഡ ആർ പാട്ടീൽ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിച്ചിരുന്നത്. വിഷയത്തിൽ സിബിഐ അപ്പീൽ ഇതുവരെ പട്ടികപ്പെടുത്തിയിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു. അതേസമയം ശിവകുമാറിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ ഹർജിയിൽ മറുപടി നൽകാൻ സമയം തേടി.
എംഎൽഎയുടെ ഹർജിയിൽ സെപ്റ്റംബർ 17ന് സുപ്രീംകോടതി ശിവകുമാറിനും സംസ്ഥാന സർക്കാരിനും നോട്ടീസ് അയച്ചിരുന്നു.
നേരത്തേ ബിജെപി സർക്കാറാണ് ഡി കെ ശിവകുമാറിനെതിരെയുള്ള കേസ് സിബിഐയ്ക്ക് കൈമാറി വിജ്ഞാപനം ഇറക്കിയത്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ സിബിഐയ്ക്കുള്ള അന്വേഷണ അനുമതി റദ്ദാക്കി. ഇതിനെതിരെയാണ് സിബിഐയും ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലും ഹൈക്കോടതിയെ സമീപിച്ചത്.
ഹർജികൾ കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സിബിഐയും സംസ്ഥാന സർക്കാരും ഉൾപ്പെട്ട കേസായതിനാൽ ഹർജിക്കാർക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിക്കുകയായിരുന്നു.
TAGS: NATIONAL | DK SHIVAKUMAR
SUMMARY: SC adjourns plea against withdrawal of CBI consent for probe against K’taka deputy CM Shivakumar
പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വീടിന് സമീപത്തെ കുളത്തിൽ…
ബെംഗളുരു: ചാമരാജനഗറിലെ ബന്ദിപ്പൂർ ടൈഗർ റിസർവിൽ കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. മുരളഹള്ളിയി ഫോറസ്റ്റ‌് ക്യാംപിൽ ജോലി ചെയ്യുന്ന…
തായ്പേയ്: തായ്‌വാനിൽ വന്‍ഭൂചലനമെമന്ന് റിപ്പോര്‍ട്ടുകള്‍ റിക്ടര്‍ സ്‌കെയിലിര്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. തലസ്ഥാനമായ തായ്‌പേയിലെ കെട്ടിടങ്ങളെ ഭൂചലനം സാരമായി…
ആലുവ: മെട്രോ സ്റ്റേഷനിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ചങ്ങമ്പുഴ നഗർ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിപ്പരുക്കേൽപ്പിച്ചത്. കൊച്ചി…
ബെംഗളൂരു: യെലഹങ്കയില്‍ കുടിഒഴിപ്പിക്കല്‍ നടന്ന കോഗിലു കോളനിയിലെ ചേരി പ്രദേശങ്ങൾ രാജ്യസഭാംഗം എ.എ റഹീം സന്ദർശിച്ചു. കുടിയൊഴികെട്ടവരുടെ പരാതികൾ കേട്ട…
ബെംഗളൂരു: ബെംഗളൂരുവിലെ ഫഖീർ കോളനിയിൽ നിന്നും വസീം ലേഔട്ടിൽ നിന്നും ഏകദേശം മുന്നുറോളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി കർണാടക…