മുംബൈ: മഹാരാഷ്ട്രയില്‍ ഇൻജക്ഷനെ ഭയന്ന് വാക്സിൻ കുത്തിവയ്പ്പുകൾ ഒഴിവാക്കിയ ഒമ്പത് വയസുകാരി പേവിഷബാധയേറ്റ് മരിച്ചു. നാലാം ക്ലാസ് വിദ്യാർഥിനി കാശിഷ് സഹാനിയാണ് മരിച്ചത്. ആറ് മാസം മുമ്പ് കാശിഷ് മുത്തച്ഛനോടൊപ്പം നടക്കാൻ പോകുമ്പോ ഴായിരുന്നു തെരുവ് നായ കുട്ടിയുടെ കൈയിൽ മാന്തുകയും മുറിവുണ്ടാക്കുകയും ചെയ്തത്. സംഭവത്തിന് പിന്നാലെ കാശിഷിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടി ഇഞ്ചക്ഷനെയും സൂചികളെ ഭയപ്പെടുകയും ചെയ്തതിനാൽ വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മുറിവ് വേഗത്തിൽ ഭേദമായതിനാൽ ചികിത്സ പൂർത്തിയാക്കാൻ വീട്ടുകാരും നിർബന്ധിച്ചില്ല.
കുറച്ചുദിവസം മുന്‍പ് കാശിഷിന്റെ ആരോഗ്യം മോശമായി. ഭക്ഷണവും വെള്ളവും കഴിക്കുന്നത് നിർത്തി, കണ്ണുകൾ ചുവപ്പ് നിറത്തിലായി. കുട്ടിയുടെ നില ഗുരുതരമാണെന്ന് കണ്ട കുടുംബം ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
നായ്ക്കളിൽ നിന്നോ പൂച്ചകളിൽ നിന്നോ ഏൽക്കുന്ന ചെറിയ പോറലുകൾ പോലും അവഗണിക്കരുതെന്നും ഉടൻ തന്നെ കൃത്യമായ ചികിത്സ സ്വീകരിക്കണമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കി.
SUMMARY: Scared Of Injections, Class 4 Mumbai Girl Skips Rabies Shot, Dies 6 Months Later
മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി സെന്റ്…
ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…
‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1974 സെപ്റ്റംബർ 24നായിരുന്നു പിആർ…
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…
ബെംഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെംഗളൂരു നഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…