ജക്കാർത്ത: ഇന്തോനേഷ്യയില്‍ സ്കൂള്‍ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ പ്രകാരം സ്കൂളില്‍ നിന്ന് 54 മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ പതിമൂന്നിലധികം പേർക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. 104 പേർ സുരക്ഷിതരാണെന്നും അധികൃതർ പറഞ്ഞു.
ജക്ക്ഹാമറുകള്‍ ഘടിപ്പിച്ച ഖനന യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ പരിശോധന തുടരുന്നത്. നിരവധി കെട്ടിടാവശിഷ്ടങ്ങള്‍ ഇതിനകം നീക്കം ചെയ്തതായും അധികൃതർ അറിയിച്ചു. കെട്ടിടത്തിന്‍റെ കോണ്‍ക്രീറ്റ് സ്ലാബുക്കള്‍ ഇളകി വിഴുന്നത് രക്ഷാപ്രവർത്തന്നതിന് വലിയ വെല്ലുവിളിയാണെന്നും അവർ വ്യക്തമാക്കി. ജാവയിലെ സിഡോർജ് പട്ടണത്തിലെ അല്‍ ഖോസിനി സ്കൂള്‍ കെട്ടിടമാണ് സെപ്തംബർ 29 ന് തകർന്നു വീണത്.
പരമ്പരാഗത ഇസ്ലാമിക് ബോർഡിങ്ങ് സ്കൂളിലാണ് അപകടമുണ്ടായത്. ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥന നടത്തുന്നതിനിടെയാണ് നിർമാണത്തിലിരുന്ന കെട്ടിടം വിദ്യാർഥികളുടെ മുകളിലേക്ക് തകർന്നു വീണത്. ഏഴ് മുതല്‍ പതിനൊന്ന് വരെ ക്ലാസുകളില്‍ പഠിക്കുന്ന 12 നും 18 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളാണ് അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും. 2,000 ത്തിലധികം കുട്ടികളാണ് പെസാൻട്രെൻ എന്നറിയപ്പെടുന്ന ഈ ബോർഡിങ് സ്‌കൂളില്‍ പഠിക്കുന്നത്.
SUMMARY: School building collapse accident in Indonesia; 54 children’s bodies found
ചെന്നൈ: കരൂർ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് വിജയ്. ചെന്നൈയിലെ വീട്ടില്‍ നിന്ന് വീഡിയോ കോളിലൂടെയാണ് വിജയ് സംസാരിച്ചത്. 15…
തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കാഡുകള്‍ തിരുത്തി സ്വർണവില. ഇന്ന് പവന് 920 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. പുതൂർ തേക്കുവട്ട മേഖലയിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ…
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ജനഹിതമറിയാൻ സംസ്ഥാന സർക്കാർ. ഇതിനായി നവകേരള ക്ഷേമ സർവ്വേയുമായി സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ 80…
ബെംഗളൂരു: സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ സര്‍വേയെ എതിര്‍ക്കുന്നവര്‍ സമത്വത്തെ എതിര്‍ക്കുന്നവരാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒരു ജാതിയെയും സര്‍വേയിലൂടെ ചവിട്ടിമെതിക്കുന്ന പ്രശ്നമില്ലെന്നും, തുല്യ…
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഏറ്റവും ദീര്‍ഘദൂര സര്‍വീസായ തിരുവനന്തപുരം-കൊല്ലൂര്‍ മൂകാംബിക റൂട്ടിലേക്ക് പുതിയ വോള്‍വോ എസി മള്‍ട്ടി ആക്‌സില്‍ ബസ്. ഉല്ലാസയാത്രയ്ക്കും…