ചെന്നൈ: സ്കൂളിലെ ശുചിമുറി വിദ്യാർഥിനിയെക്കൊണ്ട് കഴുകിപ്പിച്ച സംഭവത്തിൽ പ്രിൻസിപ്പലിന് സസ്പെൻഷൻ. തമിഴ്നാട്ടിലെ സർക്കാർ സ്കൂളിലാണ് സംഭവം. വിദ്യാർഥിനി ശുചിമുറി വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രിൻസിപ്പലിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കുകയായിരുന്നു. പലക്കോട് സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകൾ ഇവിടെയുണ്ട്. ഗോത്രസമൂഹങ്ങളിൽ നിന്നുള്ള 150ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
സ്കൂളിലെ വിദ്യാർഥികളെ നിരന്തരം പണിയെടുപ്പിക്കാറുണ്ടെന്ന് മാതാപിതാക്കളും ആരോപിച്ചു. ശൗചാലയങ്ങൾ വൃത്തിയാക്കുക, വെള്ളം കോരിയെത്തിക്കുക, ക്ലാസ്മുറികളും മറ്റിടങ്ങളും ശുചിയാക്കുക ഇതെല്ലാം കുട്ടികളുടെ ജോലിയാണ്. ഇതെല്ലാം ചെയ്തതിന് ശേഷമാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയെത്താറുള്ളതെന്നും മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
TAGS: NATIONAL | SUSPENDED
SUMMARY: School principal arrested over letting students to clean bathroom
പാലക്കാട്: ലൈംഗികാതിക്രമ പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജോലി വാഗ്ദാനം ചെയ്ത്…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. പവന് 1000 രൂപ താഴ്ന്ന് 1,13,080 രൂപയിലെത്തി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135…
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ നടൻ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാൻ…
ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കല്‍ വീട്ടില്‍ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ്…
ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ കൂട്ടായ്മ ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും (അഫോയി) ഹോപ് സൊസൈറ്റിയും സംയുക്തമായി…
തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…