സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കും; സ്വകാര്യ മേഖലയില്‍ ആറുമാസത്തെ പ്രസവ അവധി

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തില്‍ സുപ്രധാന പ്രഖ്യാപനം. വിദ്യാർഥിനികള്‍ക്ക് 3 ദിവസത്തെ ആർത്തവ അവധി നല്‍കുമെന്ന് അറിയിപ്പ്. യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്വകാര്യ മേഖലകളില്‍ പ്രസവ അവധി ആറ് മാസം നിർബന്ധമാക്കുമെന്നും നയപ്രഖ്യാപനത്തിലുണ്ട്.

വിദ്യാർഥികളുടെ ആരോഗ്യത്തിന് മുൻഗണന നല്‍കുന്ന സർക്കാരിന്റെ പുതിയ നിലപാടാണ് ഈ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പഠനകാലയളവില്‍ മൂന്ന് ദിവസത്തെ ആർത്തവ അവധി നല്‍കും. വിദ്യാർഥികളുടെ ആരോഗ്യത്തിന് മുൻഗണന നല്‍കുന്ന സർക്കാരിന്റെ പുതിയ നിലപാടാണ് ഈ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്.

അതേസമയം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ച്‌ ആവശ്യമായ പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കുമെന്ന് സർക്കാർ ഉറപ്പുനല്‍കി. ഉന്നത വിദ്യാഭ്യാസ മേഖലയെ അറിവിന്റെയും നൈപുണ്യ വികസനത്തിന്റെയും കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനമുണ്ട്. കേരളത്തെ നിർമ്മാണ മേഖലയുടെയും ലോജിസ്റ്റിക്സിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനായി പോർട്ടുകള്‍ കേന്ദ്രീകരിച്ചുള്ള വികസനവും ഇൻഡസ്ട്രിയല്‍ പാർക്കുകളുടെ വിപുലീകരണവും ലക്ഷ്യമിടുന്നതായി നയപ്രഖ്യാപനത്തില്‍ പറയുന്നു.

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, ബയോടെക്നോളജി, ഗ്രീൻ എനർജി, സ്‌പേസ് ടെക്‌നോളജി തുടങ്ങി വളർന്നുവരുന്ന മേഖലകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നതോടൊപ്പം പാരമ്പര്യ വ്യവസായങ്ങളായ കയർ, കൈത്തറി, പ്ലാന്റേഷൻ എന്നിവയെ സംരക്ഷിക്കാനും ഡിജിറ്റല്‍ ഏകജാലക സംവിധാനങ്ങളിലൂടെ നിക്ഷേപകർക്ക് വേഗത്തിലുള്ള അനുമതികള്‍ ഉറപ്പാക്കാനും സർക്കാർ പദ്ധതിയിടുന്നു.

സംസ്ഥാനത്തെ ഐടിഐകളെ (ITI) അത്യാധുനിക ‘ഹബ് ആൻഡ് സ്‌പോക്ക്’ മോഡലില്‍ നവീകരിക്കാനും ട്രെയിനികള്‍ക്ക് ഉല്‍പ്പാദന കേന്ദ്രങ്ങള്‍ വഴി തൊഴില്‍ നൈപുണ്യം നല്‍കാനും കുടിയേറ്റ തൊഴിലാളികള്‍ക്കായി ഏകീകൃത പോർട്ടല്‍ വഴി രജിസ്‌ട്രേഷൻ ഉറപ്പാക്കാനും നടപടികള്‍ സ്വീകരിക്കും. കൂടാതെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടുതല്‍ സാമ്പത്തികമായി ശാക്തീകരിച്ചുകൊണ്ട് ജനകീയ ഭരണ സംവിധാനത്തിലൂടെ വികസനം ഓരോ പൗരനിലേക്കും എത്തിക്കുമെന്നും സർക്കാർ നയപ്രഖ്യാപനത്തിലൂടെ വ്യക്തമാക്കുന്നു.

SUMMARY: Schoolgirls will be allowed menstrual leave; six months maternity leave in the private sector

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റോഡരികില്‍ കളിക്കുകയായിരുന്ന നാലു കുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു

ധര്‍മപുരി: തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ അമിതവേഗത്തിലെത്തിയ മില്‍ക്ക് വാന്‍ ഇടിച്ച് നാല് കുട്ടികള്‍...

ചെസ്സ് ടൂർണമെൻ്റ്

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം സംഘടിപ്പിക്കുന്ന എസ് ആർ പിള്ള മെമ്മോറിയൽ...

യു.എസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്തായ യുവതി പിടിയിൽ

കലിഫോർണിയ: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു. ഇവരുടെ സുഹൃത്തായ യുവതി പിടിയിൽ....

സർക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേഭാരതം പൂര്‍ണമായി ആലപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങ് വേദിയില്‍ വന്ദേമാതരം പൂര്‍ണ്ണമായും...

ലത നമ്പൂതിരിയുടെ ‘പറയാതെ പോയ കഥകൾ’ പ്രകാശനം ചെയ്തു

ബെംഗളൂരു: എഴുത്തുകാരി ലത കെ. നമ്പൂതിരിയുടെ പ്രഥമ കഥാസമാഹാരമായ ‘പറയാതെ പോയ...

റോഡരികില്‍ കളിക്കുകയായിരുന്ന നാലു കുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു

ധര്‍മപുരി: തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ അമിതവേഗത്തിലെത്തിയ മില്‍ക്ക് വാന്‍ ഇടിച്ച് നാല് കുട്ടികള്‍...

ചെസ്സ് ടൂർണമെൻ്റ്

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം സംഘടിപ്പിക്കുന്ന എസ് ആർ പിള്ള മെമ്മോറിയൽ...

യു.എസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്തായ യുവതി പിടിയിൽ

കലിഫോർണിയ: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു. ഇവരുടെ സുഹൃത്തായ യുവതി പിടിയിൽ....

സർക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേഭാരതം പൂര്‍ണമായി ആലപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങ് വേദിയില്‍ വന്ദേമാതരം പൂര്‍ണ്ണമായും...

ലത നമ്പൂതിരിയുടെ ‘പറയാതെ പോയ കഥകൾ’ പ്രകാശനം ചെയ്തു

ബെംഗളൂരു: എഴുത്തുകാരി ലത കെ. നമ്പൂതിരിയുടെ പ്രഥമ കഥാസമാഹാരമായ ‘പറയാതെ പോയ...

പി എസ് സി പരീക്ഷ ക്രമക്കേട്; കര്‍ണാടകയില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

ബെംഗലൂരു: കര്‍ണാടക പബ്ലിക് കമ്മീഷന്‍ പരീക്ഷാ ക്രമക്കേടില്‍ ഐഎഎസ് ഓഫീസര്‍ കസ്റ്റഡിയില്‍....

മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

മലപ്പുറം:  പൊട്ടിവീണവൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരുവാരക്കുണ്ട് കൽകുണ്ട് ആനപ്പാറ ഹൗസിൽ...

കൊല്ലം കൊട്ടാരക്കരയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ചു; 34 പേർക്ക് പരുക്ക്

കൊട്ടാരക്കര: സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. വെണ്ടാർ കല്ലുംമൂട്ടിൽ ഇന്ന്...

Related Articles

Popular Categories